ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

1842 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ച് ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പങ്കാളിത്ത പോളിസികളില്‍ 1842 കോടി രൂപയുടെ റെക്കോര്‍ഡ് ബോണസ് പ്രഖ്യാപിച്ചു.

8.15 ലക്ഷം പോളിസി ഉടമകള്‍ക്ക് ഇതിന്‍റെ നേട്ടം ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26 ശതമാനം വര്‍ധനവാണ് ഇത്തവണത്തെ ബോണസിലുള്ളത്. കമ്പനിയുടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന ബോണസ് കൂടിയാണിത്.

തങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന പോളിസി ഉടമകളോടുള്ള പ്രതിബദ്ധത കൂടിയാണ് ഈ റെക്കോര്‍ഡ് ബോണസ് പ്രഖ്യാപനത്തിലൂടെ ചൂണ്ടിക്കാട്ടുന്നതെന്ന് ടാറ്റ എഐഎ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും അപ്പോയിന്‍റഡ് ആക്ച്വറിയുമായ ക്ഷിജിത്ത് ശര്‍മ്മ പറഞ്ഞു.

മെച്ചപ്പെട്ട ജീവിതം, സാമ്പത്തിക ലക്ഷ്യങ്ങള്‍, പ്രിയപ്പെട്ടവരുടെ സുരക്ഷിത ഭാവി തുടങ്ങിയവയ്ക്കായി ഉപഭോക്താക്കളെ സഹായിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം പറഞ്ഞു.

X
Top