സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

സ്വിസ് ആഡംബര വാച്ച് മേക്കറായ ഓഗസ്റ്റ് റയ്‌മണ്ട് ഇന്ത്യൻ വിപണിയിലെത്തുന്നു

കൊച്ചി: 1898-ൽ സ്ഥാപിതമായ സ്വതന്ത്ര സ്വിസ് പൈതൃക വാച്ച് നിർമ്മാതാക്കളായ ഓഗസ്റ്റ് റയ്‌മണ്ടിന്‍റെ ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റവും തങ്ങളുമായുള്ള എക്‌സ്‌ക്ലൂസീവ് പങ്കാളിത്തവും ടൈറ്റൻ കമ്പനി ലിമിറ്റഡിന്‍റെ ഹീലിയോസ് ലക്‌സ് ബ്രാൻഡ് പ്രഖ്യാപിച്ചു.

ഹീലിയോസ് ലക്‌സുമായുള്ള എക്സ്ക്ലൂസിവ് സഹകരണത്തോടെ ഇന്ത്യയിലേക്ക് ആദ്യമായി എത്തുന്ന ഓഗസ്റ്റ് റയ്‌മണ്ട്, 127 വർഷത്തെ വാച്ച് നിർമ്മാണ പാരമ്പര്യത്തില്‍ നിന്നും ആർജ്ജിച്ച മികവോടെ കൈകൊണ്ട് നിർമ്മിച്ചതും അസംബിൾ ചെയ്തതും വ്യക്തിഗതമായി നമ്പർ ചെയ്‌തതുമായ വാച്ചുകളാണ് വിപണിയില്‍ എത്തിക്കുന്നത്.

ഇന്ത്യയിലെത്തുന്ന മോഡലുകളിൽ മുഖ്യ ആകർഷണം ഹീറോ മോഡൽ ഒറിജിൻ ലൂണാർ വാച്ചാണ്. ഇതിന് ചന്ദ്രോപരിതലം പോലുള്ള സങ്കീർണ്ണമായ കൊത്തുപണികളും അതിമനോഹരമായ, തിളക്കം നൽകുന്ന സൂപ്പർ-ലുമിനോവ ബെസലും ഉണ്ട്. ഈ വാച്ചുകൾക്ക് ശക്തി പകരുന്നത് പ്രശസ്തമായ ഹാൻഡ്-വൗണ്ട് യൂണിറ്റാസ് കാലിബർ ആണ്.

ഒറിജിൻ, യൂണിറ്റി, ഹെറിറ്റേജ് 1898, മാഗലൻ എന്നീ നാല് കളക്ഷനുകളിലായി 23 വാച്ചുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. കോർ റേഞ്ചിലുള്ള 21 വാച്ചുകൾക്ക് 1.3 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയാണ് വില.

ഒറിജിൻ ശേഖരത്തിലെ രണ്ട് സ്റ്റേറ്റ്മെന്‍റ് വാച്ചുകള്‍ക്ക് 4.5 ലക്ഷവും 7.5 ലക്ഷവുമാണ് വില. എല്ലാ വാച്ചുകളും കൈകൊണ്ട് നിർമ്മിച്ചതും അസംബിൾ ചെയ്തതും വ്യക്തിഗതമായി നമ്പർ ചെയ്തതും പരിമിത എണ്ണം മാത്രം നിർമ്മിക്കുന്നതുമാണ്. ഇന്ത്യയിൽ ഹീലിയോസ് ലക്‌സ് വഴി മാത്രമായിരിക്കും ഇവ ലഭിക്കുക.

സൗന്ദര്യശാസ്ത്രം, ഉയർന്ന ഹൊറോളജി, മൂല്യം എന്നിവയ്‌ക്ക് പ്രാധാന്യം നൽകിയാണ് ഹീലിയോസ് ലക്‌സ് ഉപഭോക്താക്കള്‍ക്ക് വാച്ചുകള്‍ ലഭ്യമാക്കുന്നത്.

പരിചയസമ്പന്നരായ വാച്ച് കളക്‌ടർമാർക്കും തങ്ങളുടെ വ്യക്തിത്വത്തിന്‍റെ വിപുലീകരണമായി വാച്ചുകള്‍ ശേഖരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും ഒരുപോലെ ആകർഷകമാകുന്ന രീതിയിലാണ് വാച്ചുകളുടെ ശേഖരം ഒരുക്കിയിരിക്കുന്നത്.

X
Top