Alt Image
കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆

നാലാം പാദത്തില്‍ സ്വിഗ്ഗിയുടെ നഷ്ടം 1081 കോടി

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ മാർച്ച് പാദത്തിലെ സംയോജിത അറ്റനഷ്ടം 1,081.18 കോടി രൂപയായി വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റനഷ്ടം 554.77 കോടി രൂപയായിരുന്നു.

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സ്വിഗ്ഗിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4,410 കോടി രൂപയായി ഉയർന്നു, കഴിഞ്ഞ വർഷം ഇത് 3,045.5 കോടി രൂപയായിരുന്നു.

അവലോകന പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 5,609.6 കോടി രൂപയായി ഉയർന്നു, മുൻ വർഷത്തെ ഇതേ കാലയളവിൽ ഇത് 3,668 കോടി രൂപയായിരുന്നു.

X
Top