ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഒരു വര്‍ഷത്തില്‍ 235 ശതമാനം ഉയര്‍ന്ന് സുസ്ലോണ്‍ എനര്‍ജി, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: 52 ആഴ്ച താഴ്ചയില്‍ നിന്നും ഏതാണ്ട് 235 ശതമാനം ഉയര്‍ന്ന ഓഹരിയാണ് സുസ്ലോണ്‍ എനര്‍ജിയുടേത്. കഴിഞ്ഞവര്‍ഷം ജൂലൈ 28 നാണ് സ്‌റ്റോക്ക് 52 ആഴ്ച താഴ്ചയായ 5.43 രൂപ കുറിച്ചത്. എന്നാല്‍ വെള്ളിയാഴ്ചയില്‍ സ്റ്റോക്കിന്റെ വില 18.19 രൂപയാണ്.

52 ആഴ്ച ഉയരമായ 18.54 രൂപയ്ക്ക് സമീപം. 22107 കോടി രൂപയാണ് വിപണി മൂല്യം. റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് 73.1 ലെവലിലായതിനാല്‍ ഓഹരി, അമിത വാങ്ങല്‍ ഘട്ടത്തിലാണെന്ന് പറയാം.

1.6 ബീറ്റ ഉയര്‍ന്ന ചാഞ്ചാട്ടം കുറിക്കുന്നു. 5,20.50,100,200 മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ് സ്‌റ്റോക്ക്. ഓഹരി 28-30 രൂപയിലെത്താനുള്ള സാധ്യതയാണ് സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ സന്തോഷ് മീന കാണുന്നത്.

എന്നാല്‍ 19-20 രൂപയിലെ പ്രതിരോധം മറികടക്കണമെന്ന് മാത്രം. 12-10 രൂപയിലായിരിക്കും പിന്തുണ.

X
Top