എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

പണപ്പെരുപ്പം താഴ്ന്ന നിലയിലേക്കെന്ന് സര്‍വേ

ന്യൂഡൽഹി: ഏപ്രിലില്‍ ഇന്ത്യന്‍ ഉപഭോക്തൃ പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റോയിട്ടേഴ്സ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പ് പറയുന്നു. റിസര്‍വ് ബാങ്കിന്റെ 4 ശതമാനം ഇടത്തരം ലക്ഷ്യത്തേക്കാള്‍ തുടര്‍ച്ചയായ മൂന്നാം മാസവും പണപ്പെരുപ്പം താഴെയായി.

ഈ വേനല്‍ക്കാലത്ത് ഉണ്ടായ കടുത്ത ഉഷ്ണതരംഗങ്ങള്‍ മികച്ച വിളവെടുപ്പിനെ കാര്യമായി ബാധിച്ചില്ല. ഇത് ബജറ്റിന്റെ ഒരു പ്രധാന ഭാഗം ഭക്ഷണത്തിനായി നീക്കിവയ്ക്കുന്ന നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കി.

പണപ്പെരുപ്പ നിരക്ക് കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഉപഭോക്തൃ പ്രൈസ് ബാസ്‌ക്കറ്റിന്റെ ഏകദേശം 50ശതമാനവും ഭക്ഷ്യവസ്തുക്കളുടെ വിലകളാണ്.

മെയ് 5-8 തീയതികളില്‍ നടന്ന റോയിട്ടേഴ്സ്‌ന്റെ 43 സാമ്പത്തിക വിദഗ്ധരുടെ വോട്ടെടുപ്പില്‍ മാര്‍ച്ചിലെ 3.34 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 3.27 ശതമാനമായി കുറഞ്ഞുവെന്ന് സൂചിപ്പിക്കുന്നു.

പണപ്പെരുപ്പ ഡാറ്റയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ 2.8 ശതമാനം മുതല്‍ 4.0 ശതമാനം വരെയാണ്. ഏപ്രിലിലെ സിപിഐ ഡാറ്റ ചൊവ്വാഴ്ച പുറത്തുവിടും.

‘ഭക്ഷ്യവിലപ്പെരുപ്പം മാസം തോറും കുറഞ്ഞുവരുന്നതിനാലാണ് നമുക്ക് നേരിയ കുറവ് കാണാന്‍ കഴിയുന്നത്. പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ ,കൂടാതെ പഴങ്ങളുടെ പോലും വില കുറഞ്ഞു,’ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് ഗൗര സെന്‍ഗുപ്ത പറഞ്ഞു.

‘നമ്മള്‍ ഏപ്രിലിലാണ്, വേനല്‍ക്കാല മാസങ്ങളിലേക്ക് കടക്കുകയാണ് എന്നതാണ് വാസ്തവം. പച്ചക്കറി വിലയില്‍ സീസണല്‍ വര്‍ധനവ് കാണുമെന്നാണ് പ്രതീക്ഷ, പക്ഷേ ഇപ്പോള്‍ അത് കാണാന്‍ കഴിയുന്നില്ല.’

കഴിഞ്ഞ മാസം നടത്തിയ ഒരു പ്രത്യേക റോയിട്ടേഴ്സ് പോള്‍, ആര്‍ബിഐയുടെ പ്രവചനത്തിന് അനുസൃതമായി, ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം ശരാശരി 4.0 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചു.

പണപ്പെരുപ്പം നിയന്ത്രണത്തിലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നതിനാല്‍, സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് പലിശനിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ അവസരം ലഭിക്കുകയാണ്.

ഈ വര്‍ഷം ശരാശരിയില്‍ കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന പ്രവചനങ്ങള്‍ കാര്‍ഷികോല്‍പ്പാദനം ശക്തമാകുമെന്നും കാര്‍ഷിക മേഖലയെ ആശ്രയിച്ചുള്ള ഒരു സമ്പദ് വ്യവസ്ഥയില്‍ ഗ്രാമീണ മേഖലയില്‍ ആവശ്യകത ഉയരുമെന്ന പ്രതീക്ഷകളും ഉയര്‍ത്തിയിട്ടുണ്ട്.

X
Top