കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

സിഇഒ രാജിവെച്ചു: സുപ്രിയ ലൈഫ് സയന്‍സ് ഓഹരികള്‍ ഇടിഞ്ഞു

മുംബൈ: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സുപ്രിയ ലൈഫ് സയന്‍സിന്റെ ഓഹരികള്‍ ബുധനാഴ്ച ഇടിവ് നേരിട്ടു. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പ്രധാന മാനേജീരിയല്‍ പേഴ്‌സണലുമായ ശിരീഷ് അംഭായിക്കര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനം രാജിവച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിരിക്കുയായിരുന്നു.ബോര്‍ഡ് രാജി അംഗീകരിച്ചിട്ടുണ്ട്.

ചില പ്രോജക്ടുകളുടെ സമയോചിതമായ നിര്‍വ്വഹണവും കൈമാറ്റവും സുഗമമാക്കുന്നതിനായി അംഭായിക്കര്‍ രണ്ട് വര്‍ഷത്തേക്ക് റിട്ടൈനര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സേവനങ്ങള്‍ നീട്ടാന്‍ സമ്മതിച്ചതായും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു. പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തേയ്ക്ക് രാജീവ് കുമാര്‍ ജെയിനെ നിയമിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കി.

നിര്‍മ്മാണം, ജനറല്‍ മാനേജ്‌മെന്റ്, ബിസിനസ്സ് എന്നിവയില്‍ 35 വര്‍ഷത്തിലധികം അനുഭവപരിചയമുള്ള ജെയിന്‍ പ്രശസ്ത കോര്‍പ്പറേറ്റുകളില്‍ ജോലിചെയ്ത പ്രൊഫഷണലാണ്. തുടര്‍ന്ന് ഓഹരി 7.49 ശതമാനം താഴ്ന്ന് 297.25 രൂപയിലെത്തി.

X
Top