Alt Image
1.11 ലക്ഷം കോടി ചെലവുള്ള ഇന്ത്യയുടെ രണ്ട് വൻ അന്തർവാഹിനി പദ്ധതികൾക്ക് അന്തിമാനുമതി ഉടൻ ◆ ആഗോള സ്വർണശക്തിയാകാൻ ഇന്ത്യ; പദ്ധതിയുടെ രൂപരേഖ നിതി ആയോഗ് വൈകാതെ അവതരിപ്പിച്ചേക്കും ◆ മൊത്തവില സൂചിക 12.29 ശതമാനമായി ഉയർന്നു ◆ ആഗോള ഡീസൽ ക്ഷാമം: ഇന്ത്യൻ എണ്ണശുദ്ധീകരണ കമ്പനികൾക്ക് നേട്ടമാകുമെന്ന് റിപ്പോർട്ട് ◆ ബിസിനസ് വളർച്ചയിൽ തിളങ്ങി കേരള ബാങ്കുകൾ ◆

ഇന്ത്യയിലെ പഞ്ചസാര ഉപയോഗം 1.5 ദശലക്ഷം ടൺ കുറഞ്ഞേക്കും

ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിലെ പഞ്ചസാര ഉപയോഗം 1.5 ദശലക്ഷം ടൺ കുറയുമെന്ന് കണക്കുകൂട്ടൽ. ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ഇസ്മ) കണക്കുകൾ പ്രകാരമാണ് പഞ്ചസാര ഉപയോഗം കുറയുമെന്ന മുന്നറിയിപ്പ്. 2024–2025 പഞ്ചസാര വർഷത്തിലാണ് ഉപയോഗം കുറയുക. ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവാണ് ഒരു പഞ്ചസാര വർഷമായി കണക്കാക്കുന്നത്.

2024-25 പഞ്ചസാര വർഷത്തിൽ ഇന്ത്യയുടെ പഞ്ചസാര ഉപഭോഗം 28 ദശലക്ഷം ടണ്ണായിരിക്കുമെന്ന് ഇസ്മ കണക്കുകൂട്ടുന്നു, ഇത് മുൻ വർഷത്തെക്കാൾ ഏകദേശം 1.5 ദശലക്ഷം ടൺ കുറവായിരിക്കും. ഈ വർഷത്തെ ആദ്യ നാലു മാസത്തെ (2024-25 പഞ്ചസാര സീസൺ) ആഭ്യന്തര വിൽപന കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ദശലക്ഷം ടൺ കുറവാണ്.

X
Top