പഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്റെയിൽ പാതകളും റോഡുകളും നാലുവരിയാകും; 13,041 കോടിയുടെ വമ്പൻ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അംഗീകാരംതീരുവകൾക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി യുഎസ്വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

ഫിയറ്റിനെ പുനരവതരിപ്പിക്കാന്‍ സ്റ്റെല്ലാന്റിസ്

ന്യൂഡല്‍ഹി: ഫിയറ്റിനെയും  ആല്‍ഫ റോമിയോ പോലുള്ള ബ്രാന്‍ഡുകളെയും ഇന്ത്യന്‍ നിരത്തുകളില്‍ പുനരവതരിപ്പിക്കുകയാണ് സ്റ്റെല്ലാന്റിസ്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാക്കളാണ് സ്റ്റെല്ലാന്റിസ്.

ജീപ്പ്, സിട്രോണ്‍ ബ്രാന്‍ഡുകള്‍ സ്ഥാപിക്കുക എന്നതാണ് കമ്പനിയുടെ മുന്‍ഗണന വിഷയങ്ങള്‍. ഇതിനായി  സിട്രോണ്‍ സി 3 എയര്‍ക്രോസ് എസ് യുവിയുടെ ലോഞ്ച് ഒക്ടോബറില്‍ നടത്തും. തുടര്‍ന്ന് സി-ക്യൂബ്ഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി 2024 ന്റെ തുടക്കത്തില്‍ മറ്റൊരു മോഡലും പുറത്തിറക്കും.

ജീപ്പ്, സിട്രോണ്‍ ബാനറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും  മറ്റ് ബ്രാന്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്, സ്റ്റെല്ലാന്റിസ് ഇന്ത്യ, ഏഷ്യ പസഫിക് മേഖല സീനിയര്‍ വൈസ് പ്രസിഡന്റ് ബില്ലി ഹെയ്‌സ് പറഞ്ഞു.

‘ഫിയറ്റിനോട് ഇപ്പോഴും വളരെയധികം സ്‌നേഹമുണ്ട്. ഞങ്ങള്‍ ഇപ്പോഴും ഫിയറ്റ് ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നു. ഫിയറ്റ് മാത്രമല്ല; ആല്‍ഫ റോമിയോ പോലുള്ള മറ്റ് ബ്രാന്‍ഡുകള്‍ക്കും പരിഗണന നല്‍കുന്നുണ്ട്. ജീപ്പും സിട്രോണും ട മുന്‍ഗണനയാണെങ്കിലും, മറ്റ് ബ്രാന്‍ഡുകളെ പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല,’ ബില്ലി ഹെയ്‌സ് പറഞ്ഞു.

ഫിയറ്റിന്റെ വിപണി പുനപ്രവേശനത്തെക്കുറിച്ചും ബ്രാന്റിനെ എങ്ങിനെ പുനരുജ്ജീവിപ്പിക്കാമെന്നതിനെയും കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.

X
Top