രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

കാപ്പി കര്‍ഷകർക്കായി സ്റ്റാര്‍ബക്സ് എഫ്എസ്പി

കൊച്ചി: 2030-ഓടെ 10,000 കാപ്പി കര്‍ഷകരുടെ ശക്തീകരണം ലക്ഷ്യമാക്കി സ്റ്റാര്‍ബക്സ് കോഫി കമ്പനി ഫാര്‍മര്‍ സപ്പോര്‍ട്ട് പാര്‍ട്ണര്‍ഷിപ്പ് (എഫ്എസ്പി) പ്രഖ്യാപിച്ചു. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി ചേര്‍ന്ന് മാതൃകാ ഫാമുകള്‍ സ്ഥാപിക്കുമെന്നും സ്റ്റാർബക്സ് അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാപ്പി ഉത്പാദനവും കർഷകരുടെ ലാഭവും വര്‍ധിപ്പിക്കുക, കാലാവസ്ഥാ പ്രതിരോധം വളര്‍ത്തുക തുടങ്ങിയവയ്ക്കുള്ള പദ്ധതികള്‍ എഫ്എസ്പി വികസിപ്പിക്കും. ഇക്കാലയളവിൽ കാപ്പി കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിളവ് നല്‍കുന്ന 10 ലക്ഷം തൈകള്‍ വിതരണം ചെയ്യുമെന്നും ടാറ്റാ സ്റ്റാര്‍ബക്സ് അധികൃതർ അറിയിച്ചു.

X
Top