വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

സ്‌പേസ്‌എക്സ് ലോകത്തിലെ നാലാമത്തെ വലിയ കമ്പനി

കൊച്ചി: ആമസോണിനെയും മൈക്രോസോഫ്‌റ്റിനെയും മറികടന്ന് വിപണി മൂല്യത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ കമ്പനിയായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്‌എക്‌സിന്റെ അതിവേഗ തേരോട്ടം.

കഴിഞ്ഞ ദിവസം നടന്ന പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ശേഷം സ്‌പേസ് എക്‌സിന്റെ വിപണി മൂല്യം 62 ശതമാനം ഉയർന്ന് 2.93 ലക്ഷം കോടി ഡോളറിലെത്തി. ഓഹരിയൊന്നിന് 135 ഡോളറില്‍ ലിസ്‌റ്റ് ചെയ്ത കമ്പനിയുടെ ഓഹരി വില 225 ഡോളറിലെത്തിയതാണ് നേട്ടത്തിന് സഹായിച്ചത്.

ഇന്നലെ മാത്രം കമ്പനിയുടെ ഓഹരി വില 13 ശതമാനം ഉയർന്നു. ആമസോണിന്റെ വിപണി മൂല്യം 2.65 ലക്ഷം കോടി ഡോളറും ലോകത്തിലെ മുൻനിര സോഫ്‌റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്‌റ്റിന്റെ മൂല്യം 2.92 ലക്ഷം കോടി ഡോളറുമാണ്. കഴിഞ്ഞ വർഷം സ്‌പേസ്‌എക്‌സ് 1,867 കോടി ഡോളർ വരുമാനവും 494 കോടി ഡോളർ നഷ്‌ടവും നേരിട്ടിരുന്നു.

ആഗോള വമ്പൻമാർ
കമ്പനി : വിപണി മൂല്യം
എൻവിഡിയ : 5.09 ലക്ഷം കോടി ഡോളർ
ആല്‍ഫബെറ്റ് : 4.46 ലക്ഷം കോടി ഡോളർ
ആപ്പിള്‍ : 4.34 ലക്ഷം കോടി ഡോളർ
സ്‌പേസ് എക്‌സ് : 2.93 ലക്ഷം കോടി ഡോളർ
മൈക്രോസോഫ്‌റ്റ്: 2.92 ലക്ഷം കോടി ഡോളർ
ആമസോണ്‍ : 2.67 ലക്ഷം കോടി ഡോളർ

X
Top