
തൃശൂർ: സംസ്ഥാനത്തെ മുൻനിര സ്വകാര്യബാങ്കുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ ബാങ്കിന് 2024-25 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) വായ്പയിലും മൊത്തം നിക്ഷേപത്തിലും വളർച്ച. മൊത്തം വായ്പകൾ (Gross Advances) മുൻവർഷം സമാന കാലയളവിനേക്കാൾ 13% വർധനവോടെ 74,947 കോടി രൂപയിൽ നിന്ന് 84,741 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം (Total Deposit) 97,085 കോടി രൂപയിൽ നിന്ന് 8.62% ഉയർന്ന് 1.05 ലക്ഷം കോടി രൂപയായി. ടോട്ടൽ ബിസിനസ് 1.72 ലക്ഷം കോടി രൂപയിൽ നിന്നു വളർച്ച നേടി 1.90 ലക്ഷം കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപം 7.98% വർധിച്ച് 33,583 കോടി രൂപയായി. മുൻവർഷം സമാന കാലയളവിൽ ഇത് 31,100 കോടി രൂപയായിരുന്നു. അതേസമയം, കാസ അനുപാതം 32.03 ശതമാനത്തിൽ നിന്ന് 31.85 ശതമാനമായി കുറഞ്ഞു. ഒരു ബാങ്കിൻ്റെ നിലവിലെ കറന്റ്-സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ആകെ നിക്ഷേപങ്ങളും തമ്മിലുള്ള അനുപാതമാണ് കാസ അനുപാതം.






