ഇന്ത്യയുടെ ‘ബ്രഹ്‌മോസ്’ വാങ്ങാൻ സൈപ്രസ്; 1.18 ബില്യൺ യൂറോയുടെ ഇടപാട്‌ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിപ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ; 7.7% ജിഡിപിക്കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നിൽധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

സൗരോർജവൈദ്യുതി: ഉത്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകും

തിരുവനന്തപുരം: സൗരോർജവൈദ്യുതി ഉത്പാദകരിൽനിന്ന് ഈടാക്കിയ തീരുവ അടുത്തബില്ലുകളിൽ തിരിച്ചുനൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഏപ്രിൽമുതൽ ഈടാക്കിയ പണമാണ് തിരിച്ചുനൽകുന്നത്.

ഉത്പാദകരിൽനിന്ന് ഈടാക്കിയിരുന്ന തീരുവ 1.2 പൈസയിൽനിന്ന് യൂണിറ്റിന് 15 പൈസയായി കഴിഞ്ഞ ബജറ്റിൽ വർധിപ്പിച്ചിരുന്നു.

സൗരോർജവൈദ്യുതി ഉത്പാദനത്തെ നിരുത്സാഹപ്പെടുത്തുന്ന ഈ വർധനയിൽ പ്രതിഷേധമുണ്ടായി. ബജറ്റ് ചർച്ചകൾക്കുശേഷം ധനബിൽ പാസാക്കിയപ്പോൾ തീരുവ പൂർണമായി ഉപേക്ഷിച്ചു.

എന്നാൽ, ധനബിൽ പാസാക്കിയശേഷം നൽകിയ ബില്ലുകളിലും യൂണിറ്റിന് 15 പൈസവീതം ഈടാക്കി. ധനബിൽ ജൂലായ് 10-ന് പാസായെങ്കിലും 28-നാണ് ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം വന്നത്.

അതിനിടെ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്താൻ കഴിയാത്തതുകൊണ്ടാണ് തീരുവ ഈടാക്കേണ്ടിവന്നതെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം.

സോഫ്റ്റ്‌വേറിൽ എത്രയുംവേഗം മാറ്റം വരുത്താനും പണം മടക്കിനൽകാനും കെ.എസ്.ഇ.ബി.ക്ക് മന്ത്രി നിർദേശം നൽകി.

X
Top