ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടിയേക്കും

ദില്ലി: സാച്ചുറേറ്റഡ് ഫാറ്റി ആൽക്കഹോളിന് (എസ്എഫ്എ) ആന്റി-അൺലോഡിംഗ് ഡ്യൂട്ടി (എഡിഡി) കൗണ്ടർവെയിലിംഗ് ഡ്യൂട്ടി (സിവിഡി) എന്നിവ ചുമത്താനുള്ള നിർദ്ദേശവുമായി കേന്ദ്രം മുന്നോട്ട് പോയാൽ സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടും. ഇവ നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് എസ്എഫ്എ.

ഡിറ്റർജന്റുകൾ, ഷാംപൂകൾ, മറ്റ് ശുചിത്വ സംബന്ധിയായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സോഡിയം ലോറത്ത് സൾഫേറ്റ് നിർമ്മാതാക്കളെയും ഈ തീരുവ ബാധിക്കും. ചരക്ക് മൂല്യത്തിന്റെ 3 ശതമാനം മുതൽ 30 ശതമാനം വരെയാണ് തീരുവ.

പുതിയ താരിഫ് ഘടന ബാധകമാക്കരുതെന്ന് ഇന്ത്യൻ സർഫക്ടന്റ് ഗ്രൂപ്പ് (ഐഎസ്ജി) ധനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഈ നീക്കം കമ്പനികളുടെ ലാഭക്ഷമതയെയും ബാധിക്കുമെന്നും ഇത് തുടർന്നുള്ള ജോലി വെട്ടിക്കുറയ്ക്കുന്നതിനും പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കുന്നതിനും ഇടയാക്കുമെന്നും ഐഎസ്ജി കൺവീനർ മനോജ് ഝാ ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതി.

ഇന്ത്യ ഇതിനകം തന്നെ ഉയർന്ന ഉപഭോക്തൃ പണപ്പെരുപ്പ നിരക്കിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ, ഇനിയുള്ള വില വർദ്ധനവ് ഇന്ത്യൻ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നും കത്തിൽ പറയുന്നു.

രണ്ട് മാസം മുമ്പാണ് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പൂരിത ഫാറ്റി ആൽക്കഹോളുകളുടെ (എസ്‌എഫ്‌എ) ഇറക്കുമതിക്ക് അധിക കൌണ്ടർവെയിലിംഗ് ഡ്യൂട്ടിക്കൊപ്പം ആന്റി-ഡമ്പിംഗ് ഡ്യൂട്ടിക്ക് ഉയർന്ന നിരക്ക് ശുപാർശ ചെയ്തത്.


പുതിയ താരിഫ് ഘടന വിപണിയെ സരമായിത്തന്നെ ബാധിച്ചേക്കും. ഒപ്പം പഭോക്താക്കൾ ബദൽ മാർഗം തേടാനും സാധ്യതയുണ്ട് വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയുടെ വില വർദ്ധന ജനങ്ങളുടെ നടുവൊടിച്ചേക്കും.

X
Top