യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ലാഭവിഹിതം പ്രഖ്യാപിക്കാന്‍ സ്മോള്‍ക്യാപ് ഐടി കമ്പനി

ന്യൂഡല്‍ഹി: 2023 ജൂലൈ 20 ന് നടക്കുന്ന യോഗത്തില്‍ ബോര്‍ഡ് ഇടക്കാല ലാഭവിഹിതം പരിഗണിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എക്സ്ചേഞ്ചിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് ഓഹരി രണ്ടാഴ്ചയ്ക്കുള്ളില്‍ 17.39 ശതമാനവും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 6.81 ശതമാനവും ഉയര്‍ന്നു.എക്സ്ചേഞ്ചിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് സ്മോള്‍ക്യാപ് കമ്പ്യൂട്ടര്‍-സോഫ്റ്റ്വെയര്‍ & കണ്‍സള്‍ട്ടിംഗ് വ്യവസായ കമ്പനിയാണ്.

വിപണി മൂല്യം 995.95 കോടി രൂപ. കമ്പനി ഓഹരി നിലവില്‍ 89.30 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 91.83 രൂപയും താഴ്ച 51.67 രൂപയുമാണ്.

ഓഹരി 1 മാസത്തില്‍ 34.25 ശതമാനവും 3 മാസത്തില്‍ 52.95 ശതമാനവുമുയര്‍ന്നു. 2 വര്‍ഷത്തെ നേട്ടം 8 ശതമാനവും 3 വര്‍ഷത്തേത് 103.81 ശതമാനവും 5 വര്‍ഷത്തേത് 95.13 ശതമാനവും.

X
Top