വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

പുതിയ കാംപെയ്ൻ അവതരിപ്പിച്ച് സിഗ്നിഫൈ

കൊച്ചി: ഇക്കോളിങ്ക് ബ്രാൻഡിന്റെ പുതിയ കാംപെയ്നായ ‘ഫാൻസ് റീഇമാജിൻഡ്’ സിഗ്നിഫൈ പുറത്തിറക്കി. നടിയും ബ്രാൻഡ് അംബാസഡറുമായ രാഷ്മിക മന്ദാനയാണ് കാംപെയ്നിന്റെ മുഖം. ആധുനിക ഉപഭോക്താക്കളുടെ ജീവിതശൈലിക്ക് അനുയോജ്യമായ ഡിസൈൻ, ഉയർന്ന പ്രകടനം, ഊർജക്ഷമത എന്നിവയുടെ സമന്വയമാണ് കാംപെയ്ൻ മുന്നോട്ടുവയ്ക്കുന്നത്. ആകർഷകമായ ഇന്റീരിയർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന പരസ്യചിത്രം, ഇക്കോളിങ്ക് ഫാനുകളെ വ്യക്തിപരമായ സ്റ്റൈലിന്റെ ഒരു ഭാഗമായാണ് അവതരിപ്പിക്കുന്നത്. എയർഒഎലിവേറ്റ്, എയർഒക്വാഡ് തുടങ്ങിയ മോഡലുകളിലായി ഉയർന്ന വേഗതയും മികച്ച വായു പ്രവാഹവും നൽകുന്ന ബിഎൽഡിസി സാങ്കേതികവിദ്യയോടെയാണ് ഫാൻ ശ്രേണി സജ്ജീകരിച്ചിരിക്കുന്നതെന്ന് സിഗ്നിഫൈ അറിയിച്ചു. ഹാഷ്‌ടാഗ് ഓറഞ്ചാണ് കാംപെയ്ൻ ആശയവത്കരിച്ചത്.

X
Top