ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

അറ്റാദായം 85 ശതമാനമുയര്‍ത്തി സീമന്‍സ്

ന്യൂഡല്‍ഹി: സീമന്‍സ് കമ്പനിയുടെ അറ്റാദായം ഡിസംബര്‍ പാദത്തില്‍ 462.7 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 85 ശതമാനം വര്‍ദ്ധനവാണിത്. വരുമാനം 3480.9 കോടി രൂപയില്‍ നിന്നും 4116.8 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

കമ്പനി ഡയറക്ടര്‍ സ്ഥാനത്തുനിന്നും റുഡോള്‍ഫ് ബാസന്‍ രാജിവച്ച കാര്യവും കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിക്കുന്നു. ജ്യൂര്‍ഗന്‍ വാഗ്നറെ കമ്പനി അഡീഷണല്‍ ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.

കമ്പനിയ്ക്ക് ലഭ്യമായ ഓര്‍ഡറുകള്‍ 6 ശതമാനം ഉയര്‍ന്ന് 5446 കോടി രൂപയുടേതായിട്ടുണ്ട്. ബിസിനസിന്റെ എല്ലാ മേഖലകളും മികച്ച പ്രകടനം കാഴചവച്ചതായി മാനേജിംഗ് ഡയറക്ടര്‍ സുനില്‍ മാതുര്‍ അറിയിച്ചു.

അടിസ്ഥാന സൗകര്യവികസനം, വ്യവസായം, ട്രാന്‍സ്‌പോര്‍ട്, ട്രാന്‍സ്മിഷന്‍, വൈദ്യുതി ഉത്പാദന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക കമ്പനിയാണ് സീമന്‍സ്.

X
Top