ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ശ്രീ ലോട്ടസ്‌ ഡെവലപ്പേഴ്‌സ്‌ ഐപിഒ ജൂലായ്‌ 30 മുതല്‍

ശ്രീ ലോട്ടസ്‌ ഡെവലപ്പേഴ്‌സ്‌ ആന്റ്‌ റിയാല്‍റ്റി ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ 30ന്‌ തുടങ്ങും. ഓഗസ്റ്റ്‌ ഒന്ന്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 140-150 രൂപയാണ്‌ ഇഷ്യു വില. 100 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ ആറിന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ശ്രീ ലോട്ടസ്‌ ഡെവലപ്പേഴ്‌സ്‌ 792 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും ഓഹരി വില്‍പ്പന നടത്തുന്നില്ല. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 550 കോടി രൂപ സബ്‌സിഡറികള്‍ക്ക്‌ വകയിരുത്തും.

സബ്‌സിഡറികളുടെ പദ്ധതി ചെലവിനായി ഈ തുക വിനിയോഗിക്കും.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയാണ്‌ ശ്രീ ലോട്ടസ്‌ ഡെവലപ്പേഴ്‌സ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 227.89 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. ഇത്‌ 2023-24ല്‍ 119.81 കോടി രൂപയായിരുന്നു.

വരുമാനം 461.58 കോടി രൂപയില്‍ നിന്നും 549.68 കോടി രൂപയായി ഉയര്‍ന്നു. 122.13 കോടി രൂപയാണ്‌ കമ്പനിയുടെ മൊത്തം കടം. 34 ശതമാനം പ്രീമിയത്തോടെയാണ്‌ ശ്രീ ലോട്ടസ്‌ ഡെവലപ്പേഴ്‌സിന്റെ ഓഹരികള്‍ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്‌.

ഈ ഐപിഒ മികച്ച ലിസ്റ്റിംഗ്‌ നേട്ടം നല്‍കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ്‌ ഇത്‌ നല്‍കുന്നത്‌.

X
Top