യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഹ്രസ്വകാല പ്രവണത പോസിറ്റീവെന്ന് വിലയിരുത്തല്‍

മുംബൈ: നിഫ്റ്റി ഉയര്‍ന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും ദിവസം മുഴുവന്‍ കാര്യമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു, എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ നിരീക്ഷിക്കുന്നു. സെന്‍സെക്‌സ് 273 പോയിന്റുയര്‍ന്ന് 65617.84 ലെവലിലും നിഫ്റ്റി 83.50 പോയിന്റുയര്‍ന്ന് 19439.40 ലെവലിലും ക്ലോസ് ചെയ്തത് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മൊത്തത്തിലുള്ള പ്രവണത സമീപകാല ചലന ശരാശരിക്ക് മുകളില്‍ നിലനിന്നതിനാല്‍ ശുഭാപ്തിവിശ്വാസം തുടര്‍ന്നു.

19400-19300 ലെവലില്‍ സപ്പോര്‍ട്ട് തേടുന്ന നിഫ്റ്റി, 19550 ലായിരിക്കും പ്രതിരോധം രൂപപ്പെടുത്തുക. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണി നേട്ടത്തിലായത്, മോതിലാല്‍ ഓസ്വാളിലെ റീട്ടെയില്‍ റിസര്‍ച്ച് ഹെഡ്, സിദ്ധാര്‍ത്ഥ ഖെംക പറയുന്നു. കഴിഞ്ഞ 6 സെഷനുകളിലായി നിഫ്റ്റി 19400-19500 ലെവലിലാണ് ട്രേഡ് ചെയ്യുന്നത്.

ഹ്രസ്വകാല പ്രവണത പോസിറ്റീവാണെന്ന് ഖെംക വിലയിരുത്തി. മികച്ച കോര്‍പറേറ്റ് ഫലങ്ങള്‍,സുസ്ഥിരമായ വിദേശ നിക്ഷേപം, മികച്ച മണ്‍സൂണ്‍ എന്നിവയാണ് അനുകൂല ഘടകങ്ങള്‍.ബുധനാഴ്ച പുറത്തുവരുന്ന യുഎസ്,ഇന്ത്യ പണപ്പെരുപ്പ കണക്കുകള്‍ വിപണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാകും.

X
Top