ഡിജിറ്റല്‍ പേയ്‌മെന്റില്‍ വമ്പന്‍ കുതിപ്പ്; ഒരുമാസം യുപിഐവഴി നടത്തിയത് 2366 കോടി ഇടപാടുകള്‍ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ‘ഒപെക് പ്ലസ്’റെയിൽ‌വേ മുഖേനയുള്ള ചരക്കു നീക്കത്തിൽ വൻ വർദ്ധനവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രം

ഉയര്‍ച്ച കൈവരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തുടക്കത്തില്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 449.25 പോയിന്റ് അഥവാ 0.75 ശതമാനം ഉയര്‍ന്ന് 60294.74 ലെവലിലും നിഫ്റ്റി 128.70 പോയിന്റ് അഥവാ 0.72 ശതമാനം ഉയര്‍ന്ന് 17935.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 2407 ഓഹരികള്‍ മുന്നേറുമ്പോള്‍ 659 എണ്ണം താഴ്ച വരിക്കുന്നു.

116 ഓഹരികളില്‍ മാറ്റമില്ല. മേഖലകളില്‍ ആരോഗ്യ പരിപാലനമൊഴികയുള്ളവ കരുത്താര്‍ജ്ജിച്ചു. വാഹനം, കാപിറ്റല്‍ ഗുഡ്‌സ്, ലോഹം, ഊര്‍ജ്ജം, റിയാലിറ്റി, എന്നിവ 1-2 ശതമാനം വരെ നേടിയിട്ടുണ്ട്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.35 ശതമാനം 1.98 ശതമാനം എന്നിങ്ങനെയാണ് മെച്ചപ്പെട്ടത്. ഹിന്‍ഡാല്‍കോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി എന്റര്‍ടെയ്ന്‍മെന്റ്‌സ്,ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, അള്‍ട്രാസിമന്റ്, ഐഷര്‍ മോട്ടോഴ്‌സ്, ഐടിസി,എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ടി,അദാനി പോര്‍ട്ട്‌സ്, എന്‍ടിപിസി എന്നീ ഓഹരികള്‍ മികച്ച വളര്‍ച്ച നേടുമ്പോള്‍ ഡോ.റെഡ്ഡി,ഡിവിസ് ലാബ്, സണ്‍ ഫാര്‍മ,സിപ്ലി,ഭാരതി എയര്‍ടെല്‍,അപോളോ ഹോസ്പിറ്റല്‍ എന്നിവ താഴ്ച വരിക്കുന്നു.

കൊവിഡ് ഭയം, മൂല്യനിര്‍ണ്ണയ ആശങ്കകള്‍, മാര്‍ജിന്‍ കോളുകള്‍ എന്നിവ കാരണമാണ് കഴിഞ്ഞയാഴ്ച വിപണി തിരിച്ചടി നേരിട്ടത്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 3398 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയിട്ടും വിദേശ നിക്ഷേപകര്‍ വില്‍പന 706 കോടി രൂപയിലൊതുക്കിയിട്ടും നിഫ്റ്റി 320 പോയിന്റ് പൊഴിച്ചു. ഉയര്‍ന്ന സമ്പത്തുള്ളവരും ചെറുകിട നിക്ഷേപകരും വില്‍പന നടത്തുന്നു എന്നതിന്റെ തെളിവാണിത്.

ഇതോട മൊമന്റമുള്ള ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടായി. കോള്‍ ഓപ്ഷനുകളിലെ കനത്ത എഫ്‌ഐഐ വില്‍പന, തിരിച്ചുകയറ്റം കഠിനമായിരിക്കും എന്നതിന്റെ സൂചനയാണ്.ദീര്‍ഘകാല നിക്ഷേപകര്‍ക്ക്, അതേസമയം, ക്യാപിറ്റല്‍ ഗുഡ്സ്, ടെലികോം, ബാങ്കിംഗ്, ഫാര്‍മ ഓഹരികളില്‍ നിക്ഷേപം തുടരാം.

X
Top