“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

243 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്, നിഫ്റ്റി 18000 ത്തിന് മീതെ

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 242.83 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 61275.09 ലെവലിലും നിഫ്റ്റി 86 പോയിന്റ് അഥവാ 0.48 ശതമാനം ഉയര്‍ന്ന് 18,015.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1722 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1657 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

129 ഓഹരിവിലകളില്‍ മാറ്റമില്ല. ടെക് മഹീന്ദ്ര,അപ്പോളോ ഹോസ്പറ്റില്‍സ്,ഐഷര്‍ മോട്ടോഴ്‌സ്,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഹിന്ദുസ്ഥാന്‍ യൂണിലിലവര്‍, സണ്‍ഫാര്‍മ,ഐടിസി,എല്‍ആന്‍ടി, ഒന്‍ജിസി എന്നിവ കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ ഐടി, വാഹനം, റിയാലിറ്റി എന്നിവ 1 ശതമാനമുയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോല്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.7 ശതമാനം, 0.4 ശതമാനം കൂട്ടിച്ചേര്‍ത്തു. ഉപഭോക്തൃസൂചിക പണപ്പെരുപ്പം 6.4 ശതമാനമായി വര്‍ദ്ധിച്ചതും ശക്തമായ തൊഴില്‍ വിപണിയും ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധന ആസന്നമാക്കിയിട്ടുണ്ട്, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

അതേസമയം ഐടി, വാഹനമേഖലയിലെ വീണ്ടെടുപ്പ് ബുധനാഴ്ച ആഭ്യന്തര സൂചികകളെ ഉയര്‍ത്തി. വിദേശ നിക്ഷപകരുടെ അറ്റവാങ്ങലും തുണച്ചു.

X
Top