ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

ന്യൂഡല്‍ഹി: ബജറ്റ് ദിവസത്തിന്റെ അവസാന സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. ഒരു ഘട്ടത്തില്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്ന സൂചികകള്‍ പിന്നീട് സമ്മിശ്ര പ്രകടനം നടത്തുകയായിരുന്നു. സെന്‍സെക്‌സ് 158.18 അഥവാ 0.27 ശതമാനം ഉയര്‍ന്ന് 59,708.08 ലെവലില്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 45.90 അഥവാ 0.26 ശതമാനം താഴ്ന്ന് 17616.30 ലെവലിലെത്തി.

1241 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. 2193 എണ്ണമാണ് തിരിച്ചടി നേരിട്ടപ്പോള്‍ 106 ഓഹരി വിലകളില്‍ മാറ്റമില്ല. ഐടിസി, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവയാണ് മികച്ച തോതില്‍ ഉയര്‍ന്നത്.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ്,ബജാജ് ഫിന്‍സര്‍വ് നഷ്ടത്തിലായി. മേഖലകളില്‍ ലോഹം ,പൊതുമേഖല ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 1-5 ശതമാനം ദുര്‍ബലമായപ്പോള്‍ വിവര സാങ്കേതിക വിദ്യ 1 ശതമാനത്തിലധികം ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനമാണ് ഇടിവ് നേരിട്ടത്. നികുതി ഇളവ് പിന്‍വലിച്ചത് കാരണം ഇന്‍ഷൂറന്‍സ് ഓഹരികളും ദേശീയ ദുരന്ത കണ്ടിജന്റ് ഡ്യൂട്ടി ഏകദേശം 16 ശതമാനം വരെ പരിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നതായി ധനമന്ത്രി പറഞ്ഞതിനെത്തുടര്‍ന്ന് ഐടിസിയും പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാത്തതിനാല്‍ പ്രതിരോധ ഓഹരികളും സബ്‌സിഡി കുറഞ്ഞതിനെ തുടര്‍ന്ന് വളം ഓഹരികളും തിരിച്ചടി നേരിട്ടു.

വാഹനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ഉപഭോക്തൃ ഓഹരികള്‍ അതേസമയം നേട്ടത്തിലായി.

X
Top