യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഇടിവ് നേരിട്ട് വിപണി; നിഫ്റ്റി 19350 ന് താഴെ, 50 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: ജൂലൈ 7 ന് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 505.19 പോയിന്റ് അഥവാ 0.77 ശതമാനം താഴ്ന്ന് 65280.45 ലെവലിലും നിഫ്റ്റി 165.50 പോയിന്റ് അഥവാ 0.85 ശതമാനം താഴ്ന്ന് 19331.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1457 ഓഹരികള്‍ മുന്നേറുമ്പോള്‍ 1912 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

118 ഓഹരിവിലകളില്‍ മാറ്റമില്ല. അദാനി പോര്‍ട്ട്‌സ്,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,അപ്പോളോ ഹോസ്പിറ്റല്‍സ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ബ്രിട്ടാനിയ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ടാറ്റ മോട്ടോഴ്‌സ്,ടൈറ്റന്‍,മഹീന്ദ്ര ആന്റ് മഹീന്ദ്ര,എസ്ബിഐ, ടിസിഎസ് എന്നിവയാണ് നേട്ടത്തില്‍.

വാഹനം, പൊതുമേഖല ബാങ്ക് എന്നിവയൊഴിച്ചുള്ള മേഖലകളെല്ലാം നഷ്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ എഫ്എംസിജി,പവര്‍,റിയാലിറ്റി എന്നിവ 1 ശതമാനം വീതം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.8 ശതമാനവും 0.28 ശതമാനവുമാണ് പൊഴിച്ചത്.

X
Top