രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

സെന്‍കോ ഗോള്‍ഡ്‌ ഐപിഒ ജൂലായ്‌ നാല്‌ മുതല്‍

ജ്വല്ലറി റീട്ടെയില്‍ ശൃംഖല ആയ സെന്‍കോ ഗോള്‍ഡ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ നാലിന്‌ ആരംഭിക്കും.

ജൂലായ്‌ ആറ്‌ വരെയാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 301-317 രൂപയാണ്‌ ഓഫര്‍ വില. 47 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 14ന്‌ ഓഹരികള്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യും.

405 കോടി രൂപയാണ്‌ സെന്‍കോ ഗോള്‍ഡ്‌ പബ്ലിക്‌ ഇഷ്യു വഴി സമാഹരിക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 270 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി 135 കോടി രൂപയും സമാഹരിക്കും.

പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ ഒഎഫ്‌എസ്‌ വഴി വിറ്റഴിക്കുന്നത്‌.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായാണ്‌ സംവംരണം ചെയ്‌തിരിക്കുന്നത്‌.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 196 കോടി രൂപ പ്രവര്‍ത്തന മൂലധനത്തിനായി വിനിയോഗിക്കും.

സ്റ്റോറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കിഴക്കേ ഇന്ത്യയിലെ സംഘടിത ജ്വല്ലറി മേഖലയിലെ ഏറ്റവും വലിയ കമ്പനിയാണ്‌ സെന്‍കോ ഗോള്‍ഡ്‌.

സെന്‍കോ ഗോള്‍ഡ്‌ & ഡയമണ്ട്‌സ്‌ എന്ന ട്രേഡ്‌ നാമത്തില്‍ സ്വര്‍ണാഭരണങ്ങളും ഡയമണ്ടുകളും മറ്റും വില്‍പ്പന നടത്തുകയാണ്‌ കമ്പനി ചെയ്യുന്നത്‌.

13 സംസ്ഥാനങ്ങളിലെ 96 നഗരങ്ങളിലായി 136 ഷോറൂമുകളാണ്‌ കമ്പനിക്കുള്ളത്‌.

X
Top