നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചുആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി

രണ്ടാം വന്ദേഭാരത് റൂട്ട് കേരളത്തില്‍ത്തന്നെ

കണ്ണൂര്: രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയെന്ന് ഉറപ്പിച്ചു. മംഗളൂരു-കാസര്കോട് സെക്ഷനില് വന്ദേഭാരതിന്റെ സൂചനാ ബോര്ഡുകള് സ്ഥാപിച്ചു.

ലോക്കോപൈലറ്റുമാര്ക്ക് എന്ജിന് വൈദ്യുതി ഓഫാക്കാനുള്ള നിര്ദേശം നല്കുന്ന ബോര്ഡുകളാണിവ. വന്ദേഭാരത് മംഗളൂരുവില് തുടങ്ങി കാസര്കോട് വഴി കേരളത്തിലൂടെ ഓടിക്കുമെന്നതിന്റെ സൂചനയാണിത്.

ത്രീ ഫേസ് വൈദ്യുതിയുടെ അറിയിപ്പ് സാധാരണ തീവണ്ടി എന്ജിന്, മെമു, വന്ദേ ഭാരത് എന്നിവയ്ക്ക് പ്രത്യേക സംവിധാനമാണ്. നിലവില് തിരുവനന്തപുരം-കാസര്കോട് വരെ വന്ദേ ഭാരത് ഓടുന്നതിനാല് ബോര്ഡുണ്ട്.

കഴിഞ്ഞദിവസം കാസര്കോട്-മംഗളൂരു സെക്ഷനില് ബോര്ഡുകള് സ്ഥാപിച്ചു. മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-കോട്ടയം, മംഗളൂരു-എറണാകുളം, മംഗളൂരു-കോയമ്പത്തൂര് എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്.

X
Top