എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

സാധരണക്കാർക്കായി സെബിയുടെ നിർണായക നീക്കം; സാമൂഹിക സംരംഭങ്ങളിൽ ഇനി 1000 രൂപയ്ക്കും നിക്ഷേപിക്കാം

ദില്ലി: സോഷ്യൽ ഇംപാക്ട് ഫണ്ടുകളിൽ സാധാരണക്കാർക്ക് നിക്ഷേപിക്കാനുള്ള കുറഞ്ഞ തുക രണ്ട് ലക്ഷം രൂപയിൽ നിന്ന് വെറും 1000 രൂപയായി കുറയ്ക്കാൻ സെബിയുടെ നീക്കം. സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയും സാധാരണ നിക്ഷേപകരെ ഇതിലേക്ക് ആകർഷിക്കുകയുമാണ് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ലക്ഷ്യം.

തിങ്കളാഴ്ച പുറത്തിറക്കിയ കൺസൾട്ടേഷൻ പേപ്പറിലാണ് സെബി ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഉപദേശക സമിതിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നിർദ്ദേശം. “വ്യക്തിഗത നിക്ഷേപകർക്ക് സോഷ്യൽ ഇംപാക്ട് ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള കുറഞ്ഞ തുക രണ്ട് ലക്ഷം രൂപയിൽ നിന്ന് ആയിരം രൂപയായി കുറയ്ക്കാൻ നിർദ്ദേശിക്കുന്നു,” എന്ന് സെബി പ്രസ്താവനയിൽ പറയുന്നു.

സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് സോഷ്യൽ ഇംപാക്ട് ഫണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളിലോ സാമൂഹിക ലക്ഷ്യങ്ങളുള്ള മറ്റ് കമ്പനികളിലോ ആണ് ഇവ പണം മുടക്കുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനം, മികച്ച ആരോഗ്യസേവനങ്ങൾ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

സെബിയുടെ നിയന്ത്രണത്തിലുള്ള ഒരുതരം ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടായാണ് ഇതിനെ കണക്കാക്കുന്നത്. നിക്ഷേപകർക്ക് സാമ്പത്തിക നേട്ടത്തിനൊപ്പം സാമൂഹിക മാറ്റത്തിൽ പങ്കാളിയാകാനും ഇതിലൂടെ സാധിക്കും. നിലവിൽ, സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ലാഭേച്ഛയില്ലാത്ത സംഘടനകളിൽ നിക്ഷേപിക്കുന്ന ഒരു ഫണ്ടിൽ പണം മുടക്കണമെങ്കിൽ ഒരു സാധാരണ നിക്ഷേപകൻ കുറഞ്ഞത് രണ്ട് ലക്ഷം രൂപ നൽകണം. 2012-ലെ സെബി റെഗുലേഷൻസ് പ്രകാരമാണിത്.

സീറോ കൂപ്പൺ സീറോ പ്രിൻസിപ്പൽ ഇൻസ്ട്രുമെൻ്റുകളിൽ നിക്ഷേപിക്കാനുള്ള കുറഞ്ഞ തുകയുമായി ഇതിനെ യോജിപ്പിക്കാനാണ് സെബി ലക്ഷ്യമിടുന്നത്. 2025 മാർച്ച് 19 മുതൽ മിനിമം അപേക്ഷാ തുക 1000 രൂപയാണ്. ഈ തുകയുമായി നിക്ഷേപത്തെയും ഒരുപോലെയാക്കുന്നത് വഴി, ചെറിയ നിക്ഷേപകരെയും ആകർഷിക്കാനും സാമൂഹിക സംരംഭങ്ങൾക്ക് കൂടുതൽ ഫണ്ട് കണ്ടെത്താനും കഴിയുമെന്നാണ് സെബിയുടെ കണക്കുകൂട്ടൽ.

സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് ശക്തിപ്പെടുത്താൻ മറ്റ് നിർദ്ദേശങ്ങളും
സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെല്ലാം. കുറഞ്ഞ നിക്ഷേപ തുകയ്ക്ക് പുറമെ മറ്റ് ചില പ്രധാന നിർദ്ദേശങ്ങളും സെബി മുന്നോട്ട് വെച്ചിട്ടുണ്ട്.

X
Top