
മുംബൈ: ആക്സിസ് ഫ്രണ്ട് റണ്ണിംഗ് കേസില്‍ 30 കോടി രൂപ കണ്ടുകെട്ടാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവ്.
നിയമവിരുദ്ധമായി സമ്പാദിച്ച 30 കോടി രൂപ നോട്ടീസുകള്‍ കണ്ടുകെട്ടുമെന്ന് സെബി പറഞ്ഞു. പിടിച്ചെടു്ത തുക എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കണം.
എസ്‌ക്രോ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുവേണ്ടിയല്ലാതെ, സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കരുത്.
മാത്രമല്ല, മുന്‍ ഫണ്ട് മാനേജര്‍ വിരേഷ് ജോഷിയെയും 20 സ്ഥാപനങ്ങളെയും മൂലധന വിപണികളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
രാജ്യത്തെ ആറാമത്തെ വലിയ മ്യൂച്വല്‍ ഫണ്ട് കമ്പനിയായ ആക്സിസ് അസറ്റ് മാനേജ്മെന്റ് കേസുമായി ബന്ധപ്പെട്ട് വിരേഷ് ജോഷി, അസിസ്റ്റന്റ് ഫണ്ട് മാനേജര്‍ ദീപക് അഗര്‍വാള്‍, എന്നിവരെ പുറത്താക്കിയിരുന്നു.
ഫണ്ട് ഹൗസിന്റെ ചീഫ് ഇക്വിറ്റി ഡീലറായിരുന്ന ജോഷി, ആക്സിസ് ആര്‍ബിട്രേജ് ഫണ്ട്, ആക്സിസ് ബാങ്കിംഗ് ഇടിഎഫ്, ആക്സിസ് നിഫ്റ്റി ഇടിഎഫ് ആക്സിസ് ടെക്നോളജി ഇടിഎഫ്, ആക്സിസ് കണ്‍സപ്ഷന്‍ ഇടിഎഫ് എന്നീ അഞ്ച് പദ്ധതികളില്‍ ഫണ്ട് മാനേജരും ആയിരുന്നു.
ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റും ആക്സിസ് കണ്‍സപ്ഷന്‍ ഇടിഎഫ്, ആക്സിസ് ക്വാണ്ട് ഫണ്ട്, ആക്സിസ് വാല്യൂ ഫണ്ട് എന്നിവയുടെ അസിസ്റ്റന്റ് ഫണ്ട് മാനേജരുമായിരുന്നു അഗര്‍വാള്‍.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജോഷി സെക്യൂരിറ്റീസ് നിയമം ലംഘിച്ചുവെന്ന് ആക്സിസ് എംഎഫ് പറയുന്നു.





