ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആര്‍ഐഎല്ലിന് രേഖകള്‍ നല്‍കിയില്ല: മാപ്പ് പറഞ്ഞ് സെബി

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന് (ആര്‍ഐഎല്‍) രേഖകള്‍ നല്‍കാത്ത കേസില്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മാപ്പ് പറഞ്ഞു. രേഖകള്‍ റിലയന്‍സുമായി പങ്കുവയ്ക്കാനുള്ള കോടതി നിര്‍ദ്ദേശം മാര്‍ക്കറ്റ് റെഗുലേറ്റര്‍ പാലിച്ചിരുന്നില്ല. തുടര്‍ന്ന് കോടതിയലക്ഷ്യ കേസ് നേരിടേണ്ടിവരികയും മാപ്പ് പറയാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.

റിവ്യൂ പെറ്റീഷന്‍ തീര്‍പ്പാക്കാത്തതിനാല്‍ കേസ് രേഖകള്‍ പങ്കുവെച്ചില്ലെന്നും പിന്നീട് ആര്‍ഐഎല്ലിന് രേഖകള്‍ നല്‍കിയെന്നും അഭിഭാഷകര്‍ ബോധിപ്പിക്കുന്നു. രേഖകള്‍ നല്‍കുന്നത് വൈകിപ്പിച്ചതില്‍ മറ്റ് ഉദ്ദേശങ്ങളില്ലായിരുന്നുവെന്നും സെബി കൗണ്‍സില്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. അതേസമയം ചില കൈമാറ്റങ്ങള്‍ സെബി മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന് വിമര്‍ശനമുണ്ട്.

അതീവ രഹസ്യ സ്വഭാവമുളള ചില വിവരങ്ങളാണ് റിലയന്‍സ് ആവശ്യപ്പെട്ടത്.
നിയമങ്ങള്‍ പ്രകാരം ഈ രേഖകള്‍ റിലയന്‍സിന് കൈമാറേണ്ടതില്ലെന്നായിരുന്നു സെബിയുടെ വാദം. തുടര്‍ന്ന് മുകേഷ് അംബാനി കമ്പനി, സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.

X
Top