ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

6 അദാനി ഗ്രൂപ്പ് കമ്പനികൾക്ക് സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്

മുംബൈ: ആറ് അദാനി ഗ്രൂപ്പ് കമ്പനികൾക്ക് വിപണി റെഗുലേറ്ററായ സെബി കാരണം കാണിക്കൽ നോട്ടീസ് നൽകി. മുൻകാലങ്ങളിലെ ബന്ധപ്പെട്ട പാർട്ടി ഇടപാടുകളുടെ ലംഘനം, ലിസ്റ്റിംഗ് നിയമങ്ങൾ പാലിക്കാത്തത്, ഓഡിറ്റർ സർട്ടിഫിക്കറ്റുകളുടെ സാധുത എന്നിവ ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കമ്പനികൾ തന്നെയാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച വിവരം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗുകളിൽ വ്യക്തമാക്കിയത്.

മാർച്ച് 31ന് അവസാനിച്ച പാദത്തിൽ രണ്ട് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായി ഗൗതം അദാനിയുടെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ് അറിയിച്ചു.

അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി പവർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് എന്നീ കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

തങ്ങൾക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, റെഗുലേറ്ററുടെ നോട്ടീസ് ഓഹരികളിലും മറ്റും സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്ന് സ്ഥാപനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ മാസങ്ങൾക്കു ശേഷം അദാനി കമ്പനികൾ വീണ്ടും ചർച്ചയാകുകയാണ്. അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളുടെ ഓഡിറ്റർമാർ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്.

സെബിയുടെ അന്വേഷണത്തിന്റെ ഫലം ഭാവിയിലെ സാമ്പത്തിക പ്രസ്താവനകളെ ബാധിച്ചേക്കാമെന്നാണ് ഇവരുടെ പ്രസ്താവന.

യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സെബി നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഈ നോട്ടീസുകൾ പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് വിവരം.

കാരണം കാണിക്കൽ നോട്ടീസിനെ ഒരു കുറ്റമായി കവണാൻ സാധിക്കില്ല. പിഴയടക്കമുള്ള നിയമനടപടികൾ എന്തുകൊണ്ട് ഒഴിവാക്കണമെന്നതിനുള്ള കാരണം വിശദീകരിക്കാനാണ് കാരണം കാണിക്കൽ നോട്ടീസ് കൊണ്ട് അർത്ഥമാക്കുന്നത്.

കമ്പനികളുടെ മറുപടി ഇവിടെ വളരെ പ്രധാനമാണ്. കമ്പനികളുടെ മറുപടിയിൽ സെബി തൃപ്തിപ്പെട്ടില്ലെങ്കിൽ കൂടുതൽ നടപടികൾ പ്രതീക്ഷിക്കേണ്ടതുണ്ട്. കമ്പനി ആവശ്യമായ അനുമതികൾ നേടിയിട്ടില്ല.

സാമ്പത്തിക പ്രസ്താവനകളിൽ / വാർഷിക റിപ്പോർട്ടിൽ ആവശ്യമായ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെന്നാണ് പ്രധാന ആരോപണങ്ങൾ. റദ്ദാക്കിയ കരാറുകൾക്കെതിരായ സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ തിരിച്ചുവിളിച്ചിട്ടില്ലെന്നും ആരോപണങ്ങളുണ്ട്.

ഓഗസ്റ്റിൽ സെബി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, അടിസ്ഥാന ഇടപാടുകൾ അന്വേഷിക്കുന്ന 13 നിർദ്ദിഷ്ട അനുബന്ധ പാർട്ടി ഇടപാടുകൾ തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിരുന്നു.

2023 ജനുവരിയിൽ പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ട് 6,000 -ലധികം ബന്ധപ്പെട്ട പാർട്ടി ഇടപാടുകളെ പരാമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

X
Top