പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

മ്യൂച്വല്‍ ഫണ്ട് തുടങ്ങാന്‍ ഹീലിയോസ് ക്യാപിറ്റലിന് സെബി അനുമതി

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കുന്നതിനുള്ള സെബി അനുമതി ഹീലിയോസ് ക്യാപിറ്റലിന് തത്വത്തില്‍ ഭ്യമായി. പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഹീലിയോസ് ക്യാപിറ്റല്‍ മാനേജ്‌മെന്റ് പിടിഇ ലിമിറ്റഡ് 2021 ഫെബ്രുവരിയിലാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് സെബി അനുമതി നല്‍കുകയായിരുന്നു.

‘ഹീലിയോസ് മ്യൂച്വല്‍ ഫണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നതിന് സെബി അംഗീകാരം നല്‍കിയ കാര്യം പങ്കുവെക്കട്ടെ.ഇതിനെ ആഴത്തില്‍ മാനിക്കുന്നു. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മികച്ച മ്യൂച്വല്‍ ഫണ്ട് നല്‍കാന്‍ കഠിനമായി പരിശ്രമിക്കും,’ ഹീലിയോസ് ക്യാപിറ്റല്‍ സ്ഥാപകനും ഫണ്ട് മാനേജരുമായ സമീര്‍ അറോറ ട്വിറ്ററില്‍ അറിയിച്ചു.

ഏകദേശം 20 വര്‍ഷം മുമ്പ് അലയന്‍സ് ക്യാപിറ്റല്‍ വിട്ടശേഷം അറോറ വീണ്ടും മ്യൂച്വല്‍ ഫണ്ട് ബിസിനസിലേയ്ക്ക് തിരികെയെത്തുന്നു എന്നതും ശ്രദ്ധേയമാണ്. അലയന്‍സ് ക്യാപിറ്റല്‍ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് ബിസിനസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായിരുന്നു അറോറ. നിലവില്‍ 43 കമ്പനികളാണ് രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലുള്ളത്.

ഹീലിയോസിന് പുറകെ സാംകോ,സിരോദ, ബജാജ് ഫിന്‍സര്‍വ് എന്നീ കമ്പനികള്‍ക്കും അനുമതി ലഭ്യമായിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് ഈയിടെ സെബി അനുമതി നല്‍കിയിരുന്നു.

തുടര്‍ന്ന് അപേക്ഷകളുടെ കുത്തൊഴുക്കാണ് ദൃശ്യമായത്‌

X
Top