സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

സേവനങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ടെന്ന് ഫിന്‍ടെക്ക് സ്ഥാപനങ്ങളോട് സെബി ചെയര്‍പേഴ്‌സണ്‍

മുംബൈ: ആപ്പുകളില്‍ നിന്ന് പുറത്തുകടക്കുന്ന ഉപഭോക്താക്കളുടെ മേല്‍ റിട്ടേണ്‍ ക്ലെയിമുകള്‍ അടിച്ചേല്‍പിക്കുന്ന ഫിന്‍ടെക്ക് പ്രവണതകള്‍ക്കെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്‌സണ്‍ മാദബി പുരി ബുച്ച്. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുതെന്ന് അവര്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കള്‍ക്ക് പുറത്തുകടക്കാന്‍ തടസ്സം സൃഷ്ടിക്കുന്ന ബിസിനസ് മോഡല്‍ ഫിന്‍ടെക് ദാതാക്കള്‍ക്ക് ഉണ്ടാകരുത്.

പ്രവേശിച്ചുകഴിഞ്ഞാല്‍, പുറത്തുകടക്കാന്‍ സാധിക്കാത്ത ചക്രവ്യൂഹങ്ങള്‍ പാടില്ല, ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ബുച്ച് പറഞ്ഞു.വിപണിയില്‍ ‘അഭിമന്യുമാരെ’ ആവശ്യമില്ല. പ്രവേശിക്കുന്ന ആയാസത്തോടെ ആവാസവ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കാനുമാകണം.

ഡാറ്റകള്‍ ഒരു ‘പൊതു സ്വത്ത്’ ആണെന്നും ആധാറിന്റെയും ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെയും ഉദാഹരണം ഉദ്ധരിച്ച് അവര്‍ പറഞ്ഞു. ഒരു സ്വകാര്യ കക്ഷിക്കും ഇതിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടാനാവില്ല. പൊതു വിവരങ്ങള്‍ സ്വന്തമാക്കാന്‍ ബിസിനസിലൂടെ സാധിക്കുമെന്ന് കരുതുന്നെങ്കില്‍ അത് സ്വയം കുഴി തോണ്ടലാകുമെന്നും അവര്‍ പറഞ്ഞു.

X
Top