
ന്യൂഡല്‍ഹി: ഇബിക്‌സ് ഇന്‍കോര്‍പറേഷന്റെ ഫിന്‍ടെക്ക് വിഭാഗം,ഇബിക്‌സ്‌കാഷിന് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി ലഭ്യമായി. 6000-8000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
അതായത് ധനകാര്യ വിഭാഗത്തിലെ ഏറ്റവും വലിയ ഐപിഒ. രാജ്യത്തെ ഇരുപതോളം വിമാനതാവളങ്ങളില്‍ വിദേശകരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനിയാണി ഇബിക്‌സ് കാഷ്. മെട്രോപോളിറ്റന്‍ നഗരങ്ങളും ഇതില്‍ ഉള്‍പ്പെടും.
അന്തര്‍ദ്ദേശീയ റെമിറ്റന്‍സ് ബിസിനസില്‍ വിപണിലീഡറാണ്.ട്രാവല്‍ എക്‌സ്‌ചേഞ്ച് എന്ന നിലയില്‍ കമ്പനിയ്ക്ക് 517000 ഏജന്റുമാരും 17900 കോര്‍പറേറ്റ് ക്ലയിന്റുകളുമുണ്ട്.
ദക്ഷിണപടിഞ്ഞാറന്‍ ഏഷ്യയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.