രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

ക്യാപിറ്റല്‍ വര്‍ത്ത് റിസര്‍ച്ച് ഹൗസിനെ മൂന്ന് വര്‍ഷത്തേയ്ക്ക് വിലക്കി സെബി

മുംബൈ: അനധികൃത നിക്ഷേപ ഉപദേശക സേവനങ്ങള്‍ നല്‍കിയതിന് സെബി ,ക്യാപിറ്റല്‍ വര്‍ത്ത് റിസര്‍ച്ച് ഹൗസിനെയും അതിന്റെ പങ്കാളികളെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് വിലക്കി.

ഇടപാടുകാര്‍ക്ക് 1.54 കോടിയിലധികം രൂപ തിരികെ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. റീഫണ്ട് പൂര്‍ത്തിയാക്കിയ തീയതി മുതല്‍ മൂന്ന് വര്‍ഷം അവസാനിക്കുന്നത് വരെ എന്റിറ്റിയുടെയും അതിന്റെ പങ്കാളികളുടെയും ഡീബാര്‍മെന്റ് തുടരും. ക്യാപിറ്റല്‍ വര്‍ത്ത് ഒരു പങ്കാളിത്ത സ്ഥാപനമാണ്.

അങ്കിത് ശ്രീവാസ്തവ്, മുഹമ്മദ് ആമിര്‍ ഷെയ്ഖ്, ഷാഹിദ് രംഗ്രെജ്, സമീര്‍ മേമന്‍ എന്നിവരാണ് അതിന്റെ പങ്കാളികള്‍. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ, പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഒരു ‘ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍’ ആയിപ്രവര്‍ത്തിച്ച് ക്യാപിറ്റല്‍ വര്‍ത്ത് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ (IA) നിയമങ്ങള്‍ ലംഘിച്ചതായി സെബി കണ്ടെത്തി.

സ്ഥാപനം നടത്തിയ ലംഘനത്തിന് ക്യാപിറ്റല്‍ വര്‍ത്തിന്റെ പങ്കാളികള്‍ പൂര്‍ണ്ണമായും ഉത്തരവാദികളാണെന്നും റെഗുലേറ്റര്‍ അഭിപ്രായപ്പെടുന്നു. ഉത്തരവ് പ്രകാരം 2018 മാര്‍ച്ച്-ഡിസംബര്‍ കാലയളവില്‍ 1.54 കോടിയിലധികം രൂപ ക്യാപിറ്റല്‍ വര്‍ത്തിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടു.

സാമ്പത്തിക സ്ഥിതി തെറ്റായി ചിത്രീകരിച്ചതിന് റെഗുലേറ്റര്‍ മൂന്ന് വ്യക്തികളില്‍ നിന്ന് 16 ലക്ഷം രൂപ പിഴ ചുമത്തി. പ്രശാന്ത് മുലേക്കറിന് 6 ലക്ഷം രൂപയും പങ്കജ് കുമാറിനും കിരണ്‍ കുല്‍ക്കര്‍ണിക്കും 5 ലക്ഷം രൂപ വീതവുമാണ് പിഴ.

X
Top