രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

നാല് കമ്പനികള്‍ക്ക് ഐപിഒ അനുമതി നല്‍കി സെബി

ന്യൂഡല്‍ഹി: സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ്,ഹെല്‍ത്ത്‌വിസ്റ്റ, രാശി പെരിഫറല്‍സ്, സയന്റ് ഡിഎല്‍എം എന്നീ കമ്പനികള്‍ക്ക് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി ലഭ്യമായി.

സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ്

ഡിസംബറിലാണ് കമ്പനി ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) സമര്‍പ്പിച്ചത്.490 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടേയും നിക്ഷേപകരുടേയും മറ്റ് ഓഹരി ഉടമകളുടേയും 1.05 കോടി ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഐപിഒ.

പ്രൊമോട്ടര്‍മാര്‍ രാജ് പി നാരായണം, അവിനാഷ് രമേഷ് ഗോഡ്ഖിണ്ടി, നിക്ഷേപകര്‍ വെഞ്ച്വര്‍ ഈസ്റ്റ് പ്രോആക്ടീവ് ഫണ്ട് എല്‍സിസി, ജികെഎഫ്എഫ് വെഞ്ചേഴ്‌സ്, വെഞ്ച്വര്‍ ഈസ്റ്റ് സെഡ്‌കോ പ്രോആക്ടീവ് ഫണ്ട് എല്‍സിസി, വെഞ്ച്വര്‍ ഈസ്റ്റ് ട്രസ്റ്റി കമ്പനി എന്നിവര്‍ ഒഎഫ്സ് വഴി ഓഹരികള്‍ ഓഫ് ലോഡ് ചെയ്യും.

കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കാനും സാങ്കേതിക വിദ്യ നവീകരണത്തിനും ബാധ്യതകള്‍ തീര്‍ക്കാനും പൊതു കോര്‍പറേറ്റ് ചെലവുകള്‍ക്കും ഫ്രഷ് ഇഷ്യു തുക ഉപയോഗിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു. 2011 ല്‍ സ്ഥാപിതമായ കമ്പനി ബിസിനസ് -ടു-ബിസിനസ്-ടു-കസ്റ്റമര്‍ സെഗ്മന്റില്‍ പ്രവര്‍ത്തിക്കുന്നു. പ്രീപെയ്ഡ് കാര്‍ഡുകളിലൂടെയും എംപ്ലോയീസ് മാനേജ്‌മെന്റിലൂടെയും (ടമമട വഴി) ചെലവ് മാനേജ്‌മെന്റ് പരിഹാരമാണ് വാഗ്ദാനം ചെയ്യുന്നത്.

ജീവനക്കാരുടെ നികുതി ആനുകൂല്യങ്ങള്‍, ചെലവ് മാനേജ്മെന്റ്, കോര്‍പ്പറേറ്റ് സമ്മാനങ്ങള്‍, റിവാര്‍ഡുകള്‍, തിരിച്ചറിയല്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി ഡിജിറ്റൈസ്ഡ് സൊല്യൂഷനുകള്‍ നല്‍കുന്നു. 1,896 ഉപഭോക്താക്കളും 19.82 ലക്ഷം ഗുണഭോക്താക്കളുമുണ്ട്.

ഐസിഐസിഐ സെക്യൂരിറ്റീസ്, ഇക്വിറസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം എന്നിവയാണ് ഐപിഒയുടെ മര്‍ച്ചന്റ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

സയിന്റ് ഡിഎല്‍എം

148 കോടി രൂപയുടെ പ്രീ ഐപിഒ പ്ലേസ്മെന്റും പരിഗണനിയിലുണ്ട്. ഓഹരികളുടെ ഒരു ഭാഗം ജീവനക്കാര്‍ക്കും പാരന്റിംഗ് കമ്പനി ഓഹരിയുടമകള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.

എന്നാല്‍ ഇവര്‍ക്ക് എത്ര ഓഹരികള്‍ ലഭ്യമാകും എന്ന് വ്യക്തമല്ല.ഒരു സംയോജിത ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സേവന (ഋങട) കമ്പനിയാണ് സയിന്റ് ഡിഎല്‍എം. എയ്‌റോസ്‌പേസ്, പ്രതിരോധം, വൈദ്യശാസ്ത്രം, ഊര്‍ജം, റെയില്‍വേ, മറ്റ് വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്.

ഈ മേഖലകള്‍ക്കായി എന്‍ഡ്-ടു-എന്‍ഡ് (ഇ2ഇ) നിര്‍മ്മാണം, അസംബ്ലി, റിപ്പയര്‍ ശേഷികള്‍, റീ-എന്‍ജിനീയറിംഗ് സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഹണിവെല്‍ ഇന്റര്‍നാഷണല്‍, തേല്‍സ് ഗ്ലോബല്‍ സര്‍വീസസ്, എബിബി, ഭാരത് ഇലക്ട്രോണിക്‌സ്, മോള്‍ബിയോ ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ കമ്പനികള്‍ ക്ലൈന്റുകളായുണ്ട്.

2022 സെപ്റ്റംബറില്‍, കമ്പനി 15.7 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ സൈയന്റ് ലിമിറ്റഡിന് 566 രൂപ ഇഷ്യു വിലയില്‍ അനുവദിച്ചു.

മൊത്തം 8.86 കോടി രൂപയുടെ ഓഹരികളാണിത്. 2022 സെപ്തംബര്‍ 30-ന് അവസാനിച്ച ആറ് മാസങ്ങളില്‍, അറ്റാദായം 1 340.27 കോടി രൂപയായി. നേരത്തെ 3.42 കോടി രൂപയായിരുന്നു അറ്റാദായം.

2022 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ വരുമാനം 720.53 കോടി രൂപയാണ്. ലാഭം 39.8 കോടി രൂപ. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 6.7 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആക്‌സിസ് ക്യാപിറ്റലും ജെഎം ഫിനാന്‍ഷ്യലുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍, രജിസ്ട്രാറായി കെഫിന്‍ ടെക്‌നോളജീസിനെ നിയമിച്ചു.

റാഷി പെരിഫറല്‍സ്

ഇന്‍ഫര്‍മേഷന്‍,കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരായ റാഷി പെരിഫെറല്‍സ്,പ്രാഥമിക പൊതു ഓഫറിലൂടെ (ഐപിഒ) 750 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഇതിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)മുന്‍പാകെ കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചു. പൂര്‍ണ്ണമായും പുതിയ ഇഷ്യൂ ആയിരിക്കും നടത്തുക.

സമാഹരിക്കുന്ന തുകയില്‍ നിന്നും 400 കോടി രൂപ കടം തിരിച്ചടവിനും 200 കോടി രൂപ വര്‍ക്കിംഗ് കാപിറ്റലിനും ബാക്കി തുക പൊതു കോര്‍പറേറ്റ് ആവശ്യത്തിനും ഉപയോഗപ്പെടുത്തും. പ്രീ ഐപിഒ പ്ലേസ്മെന്റിിലൂടെ 150 കോടി രൂപ സ്വരൂപിക്കാനും പദ്ധതിയുണ്ട്. അങ്ങിനെയെങ്കില്‍ ഇഷ്യുവലിപ്പം കുറയും.

സെപ്തംബര്‍ 2022 വരെ 1000 കോടി രൂപയുടെ കടമാണ് കമ്പനിയ്ക്കുള്ളത്. സാമ്പത്തികവര്‍ഷം 2022 ല്‍ മൊത്തം ലാഭം 182.5 കോടി രേഖപ്പെടുത്താന്‍ സാധിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 34 ശതമാനം അധികം.

പ്രവര്‍ത്തന വരുമാനം 57.2 ശതമാനം ഉയര്‍ത്തി 9313.4 കോടി രൂപയാക്കി. സെപ്തംബറിലവസാനിച്ച അവസാന ആറുമാസത്തെ ലാഭം 67.37 കോടി രൂപയാണ്. വരുമാനം 5023.8 കോടി രൂപ. 1989 ല്‍ സ്ഥാപിതമായ റാഷി പെരിഫറലിന് നിലവില്‍ 730 പ്രദേശങ്ങളിലായി 50 ബ്രാഞ്ചുകളും 62 വെയര്‍ഹൗസുകളുമുണ്ട്.

പേഴ്സണല്‍ കമ്പ്യൂട്ടിംഗ്, ക്ലൗഡ് സൊല്യൂഷന്‍സ്, ലൈഫ്സ്‌റ്റൈല്‍, ഐടി വിഭാഗങ്ങളിലായി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു.ജെഎം ഫിനാന്‍ഷ്യല്‍സ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയാണ ്ഐപിഒയുടെ ലിഡ് മാനേജര്‍മാര്‍.

ഹെല്‍ത്ത് വിസ്റ്റ

ആശുപത്രിയ്ക്ക് പുറത്ത് മികച്ച ചികിത്സാസംവിധാനങ്ങളൊരുക്കുന്ന സ്ഥാപനമാണ് ഹെല്‍ത്ത് വിസ്റ്റ.

കമ്പനിയുടെ പ്രശസ്തമായ ബ്രാന്‍ഡാണ് പോര്‍ട്ടിയ. 200 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും നിക്ഷേപകരുടെ 56,252,644 ഓഹരികള്‍ വില്‍പനയ്ക്കെത്തിക്കുന്ന ഓഫര്‍ ഫോര്‍ സെയ്ലുമാണ് ഐപിഒയില്‍ കമ്പനി നടത്തുക.

ഫ്രഷ് ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുക പ്രവര്‍ത്ത വരുമാനം കണ്ടെത്താനും അനുബന്ധ കമ്പനിയായ മെഡിബിസ് ഫാര്‍മയുടെ വായ്പകള്‍ അടച്ചുതീര്‍ക്കാനും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനും മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ബില്‍ഡിംഗ് ആവശ്യങ്ങള്‍ക്കും മറ്റ് വളര്‍ച്ചയ്ക്ക് ഉപയുക്തമായ മാര്‍ഗ്ഗങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗില്‍ പറഞ്ഞു.

ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി, ആക്സല്‍ ഗ്രോത്ത് 3ഹോള്‍ഡിംഗ്സ് (മൗറീഷ്യസ്) ലിമിറ്റഡിന്റെ 1,20,70,214 ഇക്വിറ്റി ഓഹരികള്‍,ആക്സല്‍ ഇന്ത്യ (മൗറീഷ്യസ്) ലിമിറ്റഡിന്റെ 85,04,709 ഇക്വിറ്റി ഓഹരികള്‍, വെഞ്ച്വര്‍ ഈസ്റ്റ് ലൈഫ് ഫണ്ട് 3 എല്‍സിസി ഘഘഇ ലിമിറ്റഡിന്റെ 42,78,680 ഇക്വിറ്റി ഓഹരികള്‍, ഇഎംജി സിഡിസിവെഞ്ചേഴ്സിന്റെ 44,45,735 ഇക്വിറ്റി ഓഹരികള്‍, ക്വാല്‍കോം ഏഷ്യാ പസഫിക്‌ ്രൈപവറ്റ് ലിമിറ്റഡിന്റെ 42,56,924 ഇക്വിറ്റി ഷെയറുകള്‍, ആക്സല്‍ ഇന്ത്യ വി (മൗറീഷ്യസ്) ലിമിറ്റഡിന്റെ 4,229,951 ഇക്വിറ്റി ഓഹരികള്‍, സേബര്‍ പാര്‍ട്ണേഴ്സ് ട്രസ്റ്റിന്റെ 3,984,752 ഇക്വിറ്റി ഷെയറുകള്‍ എന്നിങ്ങനെ വില്‍പ്പന നടത്തും.

എസ്ബിഐ കാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍സ് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കുക.

X
Top