റിപ്പോ നിരക്ക് 5.75%-ലേക്ക് ഉയരുമെന്ന് നോമുറ ◆ ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆

എസ്ബിഐ ഡബ്ലിയുഡിആര്‍എയുമായി ധാരണയില്‍

കൊച്ചി: ഇലക്ട്രോണിക് നെഗോഷ്യബിള്‍ വെയര്‍ഹൗസ് രശീതികളുടെ പിന്‍ബലത്തിലുള്ള വായ്പകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വെയര്‍ഹൗസിങ് ഡവലപ്മെന്‍റ് ആന്‍റ് റഗുലേറ്ററി അതോറിറ്റിയും (ഡബ്ലിയുഡിആര്‍എ) ധാരണാപത്രം ഒപ്പു വെച്ചു.

എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരയും ഡബ്ലിയുഡിആര്‍എ ചെയര്‍മാന്‍ ടികെ മനോജ് കുമാറും ഇതിനായുള്ള ധാരണാപത്രം കൈമാറി.

വായ്പകള്‍ സംബന്ധിച്ച കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ നല്‍കി കാര്‍ഷിക മേഖലയ്ക്ക് പിന്തുണ നല്‍കുന്നതാണ് ഈ നടപടിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

X
Top