പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ഐപിഒ വഴി ധനസമാഹരണത്തിനായി സാൻസ്റ്റാർ സെബിയിൽ പേപ്പറുകൾ സമർപ്പിച്ചു

അഹമ്മദാബാദ് : അഹമ്മദാബാദ് ആസ്ഥാനമായുള്ള സാൻസ്റ്റാർ,പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) ഫണ്ട് ശേഖരിക്കുന്നതിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ പ്രാഥമിക രേഖകൾ സമർപ്പിച്ചു.

നാല് കോടി ഓഹരികളുടെ പുതിയ ഇഷ്യൂവിന്റെയും ചൗധരി കുടുംബത്തിന്റെ 80 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലിന്റെയും (OFS) മിശ്രിതമായിരിക്കും ഐപിഒ.

റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് ഫയൽ ചെയ്യുന്നതിന് മുമ്പ് സ്വകാര്യ പ്ലേസ്‌മെന്റ്, റൈറ്റ് ഇഷ്യൂ, അല്ലെങ്കിൽ 40 ലക്ഷം വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ ഇഷ്യൂ എന്നിവയിലൂടെ ഫണ്ട് സ്വരൂപിക്കുന്നതും കമ്പനി പരിഗണിച്ചേക്കാം.

സസ്യാധിഷ്ഠിത സ്പെഷ്യാലിറ്റി ഉൽപ്പന്നങ്ങളും ഭക്ഷണം, മൃഗങ്ങളുടെ പോഷണം, മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കുള്ള ചേരുവകൾ എന്നിവ നിർമ്മിക്കുന്ന സാൻസ്റ്റാർ, മഹാരാഷ്ട്രയിലെ ധൂലെയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ വിപുലീകരണത്തിനായി 181.55 കോടി രൂപ ചെലവഴിക്കാനും 100 കോടി രൂപയുടെ കടം വീട്ടാനും പോകുന്നു. കമ്പനിയുടെ കുടിശ്ശികയുള്ള വായ്പകൾ ഡിസംബർ 15 വരെ 120.52 കോടി രൂപയാണ്.

ബാക്കിയുള്ള പുതിയ ഇഷ്യൂ പണം പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി നീക്കിവെക്കും.പ്രതിവർഷം 3.63 ലക്ഷം ടൺ സ്ഥാപിത ശേഷിയുള്ള സൺസ്റ്റാറിന് മഹാരാഷ്ട്രയിലെ ധൂലെയിലും ഗുജറാത്തിലെ കച്ചിലും രണ്ട് നിർമ്മാണ കേന്ദ്രങ്ങളുണ്ട്.

മുൻ വർഷത്തെ 15.92 കോടി രൂപയിൽ നിന്ന് 2023-ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 40.74 കോടി രൂപ അറ്റാദായം വർധിച്ചു. വരുമാനം 504.4 കോടിയിൽ നിന്ന് 759.7 കോടിയായി ഉയർന്നു. സെപ്റ്റംബറിൽ അവസാനിച്ച ആറ് മാസ കാലയളവിൽ 375.4 കോടി രൂപ വരുമാനത്തിൽ 21.82 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.

X
Top