രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഇന്ത്യയില്‍ പേയ്‌മെന്റ് സര്‍വീസ് തുടങ്ങാൻ ആപ്പിള്‍

ന്യൂഡൽഹി: ടെക് ഭീമനായ ആപ്പിൾ തങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്‍റ് സേവനമായ ‘ആപ്പിൾ പേ’ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്ക് ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ ബാങ്കുകളുമായും നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായും ആപ്പിൾ ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ട്.ഇന്ത്യയിലെ മറ്റ് പേയ്‌മെന്‍റ് ആപ്പുകളെപ്പോലെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് അടിസ്ഥാനമാക്കിയായിരിക്കും ആപ്പിൾ പേയും പ്രവർത്തിക്കുക. ഐഫോൺ ഉപയോക്താക്കൾക്ക് ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് നേരിട്ട് പണമിടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കും.

എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്ന കാര്യവും ആപ്പിളിന്‍റെ പരിഗണനയിലുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ആപ്പിൾ ഉപകരണങ്ങളിൽ ലഭ്യമായ ഫേസ് ഐഡി, ടച്ച് ഐഡി എന്നിവ ഉപയോഗിച്ച് അതീവ സുരക്ഷിതമായി ഇടപാടുകൾ നടത്താമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

ഇന്ത്യയിലെ വളർന്നു വരുന്ന ഡിജിറ്റൽ പേയ്‌മെന്‍റ് വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ് ആപ്പിളിന്‍റെ ലക്ഷ്യം. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പ്രമുഖർ അടക്കിവാഴുന്ന ഇന്ത്യൻ വിപണിയിൽ ആപ്പിൾ പേ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം. ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക.

നിലവിൽ അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ആപ്പിൾ പേ വൻ വിജയമാണ്. ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ഈ നീക്കത്തിന് കാരണം.

X
Top