യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

സെഡെമക്‌ മെക്കാട്രോണിക്‌സ്‌ ഐപിഒ മാര്‍ച്ച്‌ 4 മുതല്‍

ഡീപ്‌ടെക്‌ സ്ഥാപനമായ സെഡെമക്‌ മെക്കാട്രോണിക്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) മാര്‍ച്ച്‌ നാലിന്‌ തുടങ്ങും. മാര്‍ച്ച്‌ ആറ്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 2007-08ല്‍ ബോംബൈ ഐഐഐടിയിലെ പ്രൊഫസര്‍ ശശികാന്ത്‌ സൂര്യനാരായണനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും ലാബില്‍ ആരംഭിച്ച ഡീപ്‌ടെക്‌ സ്ഥാപനമാണ്‌ സെമെഡെക്‌ മെക്കാട്രോണിക്‌സ്‌.

1287-1352 രൂപയാണ്‌ ഇഷ്യു വില. 11 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. മാര്‍ച്ച്‌ ഒന്‍പതിന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. മാര്‍ച്ച്‌ 11ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. 1087.45 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ വിറ്റഴിക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.

ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ ഏകദേശം 6000 കോടി രൂപയായിരിക്കും കമ്പനിയുടെ വിപണിമൂല്യം. പൂര്‍ണമായും ഒഎഫ്‌എസ്‌ ആയതിനാല്‍ കമ്പനിക്ക്‌ ഓഹരി വില്‍പ്പന വഴി പണം ലഭിക്കുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 47.05 കോടി രൂപ ലാഭമാണ്‌ കമ്പനി കൈവരിച്ചത്‌. 2023-24ല്‍ 5.88 കോടി രൂപയായിരുന്നു ലാഭം.

ഇക്കാലയളവില്‍ വരുമാനം 530.65 കോടി രൂപയില്‍ നിന്നും 658.36 കോടി രൂപയായി ഉയര്‍ന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം ത്രൈമാസത്തില്‍ 17.07 കോടി രൂപ ലാഭവും 217.36 കോടി രൂപ വരുമാനവുമാണ്‌ കമ്പനി കൈവരിച്ചത്‌. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

X
Top