Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

സഞ്‌ജയ്‌ കുമാര്‍ അഗര്‍വാള്‍ പരോക്ഷനികുതി ബോര്‍ഡ്‌ ചെയര്‍മാന്‍

ന്യൂഡൽഹി: സഞ്‌ജയ്‌ കുമാര്‍ അഗര്‍വാളിനെ സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഇന്‍ഡയറക്ട്‌ ടാക്‌സസ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ ( സിബിഐസി ) ചെയര്‍മാനായി നിയമിച്ചു. വിവേക്‌ ജോഹ്‌റിയുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ്‌ അഗര്‍വാളിന്റെ നിയമനം.

2022 മാര്‍ച്ച്‌ ഒന്നു മുതല്‍ അഗര്‍വാള്‍ സിബിഐസി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

സീനിയര്‍ ഐആര്‍എസ്‌ ഓഫീസറായ സുര്‍ജിത്‌ ഭുജ്‌ബാലിനെ പുതിയ സിബിഐസി അംഗമായി നിയമിച്ചിട്ടുണ്ട്‌. സിബിസിഐ ബോര്‍ഡില്‍ ചെയര്‍മാനും മറ്റ്‌ ആറ്‌ അംഗങ്ങളുമാണുള്ളത്‌.

പരോക്ഷനികുതി നിയമം, കസ്‌റ്റംസ്‌, ജിഎസ്‌ടി, മാനേജ്‌മെന്റ്‌ കംപ്‌ളയന്‍സ്‌ തുടങ്ങിയ കാര്യങ്ങളാണ്‌ ബോര്‍ഡ്‌ നിര്‍വഹിക്കുന്നത്‌.

X
Top