മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

അപ്ഡേറ്റ് ചെയ്ത് സ്‌ക്രീനിൽ പ്രശ്നം വന്നവർക്ക് സൗജന്യമായി സ്ക്രീൻ മാറ്റിത്തരുമെന്ന് സാംസങ്

സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്സി എസ്22 സീരീസ് സ്മാർട്ട്‌ഫോണുകളിലെ ഡിസ്‌പ്ലേ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതികൾ ദിവസങ്ങളായി ഉയരുന്നുണ്ട്. സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷം ഫോണുകളുടെ ഡിസ്‌പ്ലേകളിൽ പ്രത്യക്ഷപ്പെടുന്ന പച്ച വരയായിരുന്നു പ്രശ്‌നങ്ങളിലൊന്ന്.

ഡിസ്‍പ്ലേകളിൽ ഗ്രീൻലൈൻ പ്രശ്നം നേരിട്ടവർക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് സാംസങ്. ഗ്രീൻ ലൈൻ പ്രശ്നമുള്ള ഗാലക്സി എസ് സീരീസ് ഫോണുകൾക്ക് സൗജന്യമായി സ്‌ക്രീൻ മാറ്റി നൽകുമെന്നാണ് സാംസങ് പറയുന്നത്.

ഗാലക്സി എസ് 20, ഗാലക്സി എസ് 21, എസ് 22 അൾട്രാ സീരീസ് ഫോണുകൾ എന്നിവയ്ക്ക് ഒറ്റത്തവണയാണ് സൗജന്യ സ്‌ക്രീൻ റീപ്ലേസ്മെന്റ് കമ്പനി ഓഫർ ചെയ്യുന്നത്. വാറന്റി കഴിഞ്ഞാലും സൗജന്യമായി സ്ക്രീൻ മാറ്റി തരും.

അതേസമയം നിബന്ധനകൾ ബാധകമാണ്. മൂന്ന് വർഷത്തിനുള്ളിൽ വാങ്ങിയ ഗാലക്സി എസ്20, ഗാലക്സി എസ്21, എസ്22 അൾട്ര സ്മാർട്ഫോണുകൾക്കാണ് ഈ സേവനം ലഭ്യമാകുക.

ഈ മാസം 30 വരെ ഗ്രീൻ ലൈൻ പ്രശ്നമുള്ള മുകളിൽ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കൾക്ക് സാംസങ് സർവീസ് സെന്ററിൽ എത്തി പ്രശ്‌നം പരിഹരിക്കാം.

മറ്റ് രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

അതുപോലെ ഓഫറിന്റെ പരിധിയിൽ പെടാത്ത ഫോണുകളിലെ പ്രശ്‌നം എങ്ങനെയാണ് പരിഹരിക്കുക എന്നതിനെ കുറിച്ചും സാംസങ് വ്യക്തത വരുത്തിയിട്ടില്ല.

X
Top