
കൊച്ചി: ദക്ഷിണേന്ത്യൻ സിനിമാ താരം സമന്താ റൂത്ത് പ്രഭുവിനെ ജോയ് ആലുക്കാസ് പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ആത്മവിശ്വാസവും സ്റ്റൈലും വ്യത്യസ്തമായ വ്യക്തിത്വവുമുള്ള ആധുനിക വനിതയെ പ്രതിനിധീകരിക്കുന്ന ബ്രാൻഡാണ് സമന്തയെന്നും ജീവിതത്തിലെ അമൂല്യ നിമിഷങ്ങളെ ആഭരണങ്ങളിലൂടെ ആഘോഷിക്കണമെന്ന ദൗത്യത്തോട് പൂർണമായും പൊരുത്തപ്പെടുന്നുവെന്നും അവരെ ജോയ് ആലുക്കാസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. നടി കാജോൾ നിലവിൽ ബ്രാൻഡിനെ പ്രതിനിധീകരിക്കുന്നുണ്ട്. ഇനി മുതൽ ജോയ് ആലുക്കാസിന്റെ ആഗോള ഐക്കണുകൾ സാമന്തയും കാജോളും ആയിരിക്കും.