ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

പ്രഫഷണലുകളുടെ ശമ്പളം ഈ വര്‍ഷം ശരാശരി 10.2% വര്‍ധിക്കും

2023ല്‍ പ്രഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുമെന്ന് ഏണസ്റ്റ് & യങ് (ഇ.വൈ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 10.2% ശരാശരി ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാം. 2022 ല്‍ 10.4% ശരാശരി വര്‍ധനവ് ഉണ്ടായി.

വര്‍ധനവ് കൂടുതലും ഈ മേഖലകളില്‍

ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധനവ് ഉണ്ടാകുന്ന 3 മേഖലകള്‍ ഇവയാണ് -ഇകോമേഴ്സ് 12.5% , പ്രൊഫഷണല്‍ സേവനങ്ങള്‍ 11.9% , ഐ ടി മേഖല 10.8% എന്നിങ്ങനെ. 2022ല്‍ ഈ മേഖലകളില്‍ യഥാക്രമം 14.2%, 13%,11.6% എന്നിങ്ങനെയാണ് ശമ്പള വര്‍ധനവ് ഉണ്ടായത്.

കൊഴിഞ്ഞു പോക്ക് 21.2 ശതമാനമായി കുറഞ്ഞു. സ്വമേധയാ പിരിഞ്ഞു പോകുന്നവരുടെ നിരക്ക് 16.8 ശതമാനവും അല്ലാതെ പോകുന്നവരുടെ നിരക്ക് 3.6 ശതമാനവുമാണ്.

കാരണങ്ങളേറെ

പരിമിതമായ തൊഴിൽ വളര്‍ച്ച സാധ്യതകള്‍, വേതനങ്ങളില്‍ അസമത്വം, അംഗീകാരത്തിന്റെ അഭാവം, ജോലിയില്‍ സ്തംഭനാവസ്ഥ തുടങ്ങിയവയാണ് സ്വമേധയാ പിരിഞ്ഞു പോകുന്നതിന്റെ കാരണങ്ങള്‍.

കൊഴിഞ്ഞു പോക്ക് ഏറ്റവും അധികമുള്ള മേഖലകള്‍ ധനകാര്യ സേവനങ്ങള്‍ (28.3 %), ഇകോമേഴ്സ് (27.7%), ടെക്നോളജി (22.1%) എന്നിവയാണ്. ഇത് ഏറ്റവും കുറവുള്ളത് ലോഹങ്ങളും ഖനനവും (8.2%), ഹോസ്പിറ്റാലിറ്റി (9.1%), വ്യോമയാന മേഖല (10.9%) എന്നിവയാണ്.

നിര്‍മിത ബുദ്ധി, ക്ളൗഡ് കമ്പ്യൂട്ടിങ് എന്നീ മേഖലകളിലുള്ള എന്‍ജിനീയര്‍മാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും കമ്പനികള്‍ നല്‍കുന്നുണ്ട്. ഇവര്‍ക്ക് ശരാശരിയെക്കാള്‍ 15-20% വേതനം കൂടുതല്‍ നല്‍കും.

റിസ്‌ക് മോഡലിംഗ്, ഡാറ്റ ആര്‍ക്കിടെക്ച്ചര്‍, ബിസിനസ് അനലിറ്റിക്സ് എന്നിവയില്‍ പ്രാവിണ്യം ഉള്ളവര്‍ക്ക് 20-25 % അധിക ശമ്പളം ലഭിക്കും.

X
Top