ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

2022ലെ ഇവൈ സംരംഭകനായി സജ്ജന്‍ ജിന്‍ഡാല്‍

ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ സജ്ജന്‍ ജിന്‍ഡാലിനെ 2022 ലെ ഏണസ്റ്റ് & യംഗ് (EY) സംരംഭകനായി തിരഞ്ഞെടുത്തു.

ഡിഎല്‍എഫ് ഗ്രൂപ്പ് ചെയര്‍മാന്‍ കെപി സിംഗ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനും ഇന്‍വെസ്റ്റ് ഇന്ത്യ എംഡിയും സിഇഒയുമായ ദീപക് ബഗ്ല പ്രത്യേക ജൂറി അവാര്‍ഡിനും അര്‍ഹരായി.

നേട്ടങ്ങളേറെ

മുന്‍ ഐസിഐസിഐ ബാങ്ക് ചെയര്‍മാന്‍ കെ വി കാമത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

സ്റ്റീല്‍, സിമന്റ്, ഊര്‍ജം, അടിസ്ഥാനസൗകര്യം, പെയിന്റ് എന്നിവയില്‍ ആഗോളതലത്തില്‍ 40,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് ജിന്‍ഡാല്‍. കൂടാതെ 2200 കോടി ഡോളറിന്റെ വരുമാനത്തിലേക്ക് കമ്പനിയെ ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്തു.

ഇതെല്ലാം കണക്കിലെടുത്താണ് സജ്ജന്‍ ജിന്‍ഡാലിനെ വിജയിയായി ജൂറി തിരഞ്ഞെടുത്തത്.

X
Top