റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

നിക്ഷേപ സമാഹരണ പദ്ധതിയുമായി ട്രഷറി

തിരുവനന്തപുരം: ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടുമോ എന്ന് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. ഇട്ട നിക്ഷേപം സുരക്ഷിതമായിരിക്കുകയും നല്ല റിട്ടേണ്‍ ലഭിക്കുകയും വേണമെന്നാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്.

റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിരവധിപ്പേര്‍ ചുറ്റിലുമുണ്ട്. ഇവര്‍ കൂടുതലായി ആശ്രയിക്കുന്നത് ഇപ്പോഴും പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളെയാണ്. അത്തരം നിക്ഷേപ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരുടെ മനസിലേക്ക് ഓടിയെത്തുക ബാങ്ക് എഫ്ഡികളാണ്. ബാങ്ക് എഫ്ഡികളേക്കാള്‍ മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് തെരയുന്നവര്‍ക്ക് സര്‍ക്കാര്‍ ട്രഷറി ഒരു നല്ല ഓപ്ഷനാണ്.

ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ കിട്ടുന്നതിനൊപ്പം 100 ശതമാനം സുരക്ഷിതത്വവും ഈ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. പറഞ്ഞു വരുന്നത് കേരള ട്രഷറി എഫ്ഡികളെ പറ്റിയാണ്. സര്‍ക്കാര്‍ ട്രഷറികളെ പറ്റി കേട്ടിരിക്കാം. എന്നാല്‍ ഇവിടെ മറഞ്ഞിരിക്കുന്ന നിക്ഷേപ അവസരത്തെ പറ്റി എത്രപേര്‍ക്ക് അറിയാം?

കേരള ഗവണ്‍മെന്റിന്റെ ധനകാര്യ വകുപ്പിന് കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഊര്‍ജ്ജിത നിക്ഷേപ സമാഹരണ പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ മികച്ച അവസരമാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്.

ഈ സമയപരിധിയില്‍ രണ്ടു വര്‍ഷമോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ നിക്ഷേപിക്കുന്ന പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്.

ഇക്കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് എട്ടു ശതമാനവും പൊതുജനങ്ങള്‍ക്ക് 7.75 ശതമാനവും സ്ഥാപനങ്ങള്‍ക്ക് 7.65 ശതമാനവും പലിശ ലഭിക്കും. സെപ്റ്റംബര്‍ 30നകം നിക്ഷേപിക്കുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക.

മറ്റു കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് കേരള ട്രഷറി മറ്റു ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ നല്‍കുന്നുണ്ട്. സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 5.40 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് പലിശ ലഭിക്കുക.

ട്രഷറിയില്‍ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി ഉണ്ട്. ബാങ്കുകളില്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ. സങ്കീര്‍ണ്ണമായ ബാങ്കിങ് നിബന്ധനകളോ, ചാര്‍ജുകളോ ട്രഷറി എഫ്ഡികള്‍ക്കില്ല.

പലിശ തുക എല്ലാ മാസവും കൃത്യമായി വരുമാനമായി കൈപ്പറ്റാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ നിക്ഷേപ തുകയുടെ 90 ശതമാനം വരെ ട്രഷറിയില്‍ നിന്ന് വായ്പയും കിട്ടും.

X
Top