പഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്റെയിൽ പാതകളും റോഡുകളും നാലുവരിയാകും; 13,041 കോടിയുടെ വമ്പൻ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അംഗീകാരംതീരുവകൾക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി യുഎസ്വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

ബ്രാഞ്ച് വഴി നാലില്‍ കൂടുതല്‍ തവണ പണം പിൻവലിച്ചാല്‍ ഫീസ് ഈടാക്കാൻ എസ്ബിഐ

കൊച്ചി: എസ്.ബി.ഐയുടെ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടുകള്‍ വഴി ബ്രാഞ്ച് ചാനലിലൂടെ നടത്തുന്ന പണം പിൻവലിക്കലുകള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ ഒക്ടോബർ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രൊഡക്‌ട് കോഡ് 10111701 ഉള്‍പ്പെടുന്ന ബേസിക് സേവിംഗ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്കാണ് ഈ മാറ്റം ബാധകമാകുന്നത്.

പുതുക്കിയ നിരക്കുകള്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും നാല് പണം പിൻവലിക്കലുകള്‍ സൗജന്യമായി തുടരാം.

ആദ്യ നാല് പിൻവലിക്കലുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയും ബാധകമായ ജി.എസ്.ടിയും എസ്.ബി.ഐ ഈടാക്കും.

X
Top