100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി.ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ (87) അന്തരിച്ചു. അനാരോഗ്യത്തെത്തുടർന്ന് ദീർഘനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു.

ഹിന്ദുജ സഹോദരന്മാരിൽ മൂത്തയാളാണ് എസ്.പി.ഹിന്ദുജ. ഗോപിചന്ദ് പി.ഹിന്ദുജ, പ്രകാശ് പി.ഹിന്ദുജ, അശോക് പി.ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ. എസ്.പി.ഹിന്ദുജ അന്തരിച്ച വിവരം കമ്പനി വക്താവാണ് അറിയിച്ചത്. ശതകോടീശ്വരനായ എസ്.പി.ഹിന്ദുജ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ. ഗ്രൂപ്പ് സ്ഥാപകൻ പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി.ഹിന്ദുജ.‌ 1935 നവംബർ 28നായിരുന്നു ജനനം.

നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ. 32 ബില്യൺ യുഎസ് ഡോളറാണ് ഹിന്ദുജ ഗ്രൂപ്പിന്‍റെ ആസ്തി.

X
Top