Alt Image
ജിഎസ്ടി നിയമ ലംഘനങ്ങളിൽ പുതിയ നിർദേശം; വഴിയിൽ തടഞ്ഞ് പരിശോധന വേണ്ട, അറസ്റ്റ് വേണ്ട ◆ പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് ഡിസംബർ 31 വരെ നീട്ടി ◆ പെട്രോളിന്റെ വിൻഡ്ഫാൾ ടാക്സ് പൂജ്യമാക്കി കേന്ദ്രം; ഡീസൽ, വിമാന ഇന്ധന കയറ്റുമതി നികുതിയിൽ വർധനവ് ◆ വാണിജ്യ സിലിണ്ടറിന് 12.50 രൂപ വർധിപ്പിച്ചു ◆ ഇന്ത്യൻ നാവികസേനയ്ക്ക് 8 പുതിയ യുദ്ധക്കപ്പലുകൾ; 40,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ◆

സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,09,019 കോടി രൂപ മുൻകൂറായി അനുവദിച്ചു; കേരളത്തിന് 2597 കോടി രൂപ കൂടി ലഭിക്കും

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൻ്റെ അധിക ഗഡുവായി 1,09,019 കോടി രൂപ കൂടി 2026 ഒക്ടോബർ 31-ന് കേന്ദ്ര ഗവണ്മൻ്റ് അനുവദിച്ചു. പതിവായി നൽകുന്ന പ്രതിമാസ നികുതി വിഹിതത്തിന് പുറമെയുള്ള ഈ തുക, നടപ്പു സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന രണ്ടാമത്തെ അധിക ഗഡുവാണ്. കേരളത്തിന് 2597 കോടി രൂപ കൂടി അനുവദിച്ചു.

അനുവദിച്ച തുകയിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്; 19,208 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. ബിഹാറിന് 10,845 കോടി രൂപയും മധ്യപ്രദേശിന് 8,010 കോടി രൂപയും പശ്ചിമ ബംഗാളിന് 7,866 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 7,022 കോടി രൂപയും രാജസ്ഥാന് 6,460 കോടി രൂപയും ലഭിക്കും.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശിന് 4,597 കോടി രൂപയും കർണാടകയ്ക്ക് 4,504 കോടി രൂപയും തമിഴ്‌നാടിന് 4,466 കോടി രൂപയും തെലങ്കാനയ്ക്ക് 2,370 കോടി രൂപയും ലഭ്യമാകും.
മറ്റ് പ്രധാന സംസ്ഥാനങ്ങളിൽ ഒഡിഷയ്ക്ക് 4,819 കോടി രൂപയും ഗുജറാത്തിന് 4,094 കോടി രൂപയും ഛത്തീസ്ഗഡിന് 3,602 കോടി രൂപയും ജാർഖണ്ഡിന് 3,660 കോടി രൂപയും അസമിന് 3,552 കോടി രൂപയും പഞ്ചാബിന് 2,176 കോടി രൂപയും ഹരിയാനയ്ക്ക് 1,484 കോടി രൂപയും ഉത്തരാഖണ്ഡിന് 1,244 കോടി രൂപയും ഹിമാചൽ പ്രദേശിന് 996 കോടി രൂപയും ലഭിക്കും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മറ്റ് ചെറിയ സംസ്ഥാനങ്ങളിലുമായി അരുണാചൽ പ്രദേശിന് 1,476 കോടി രൂപയും ത്രിപുരയ്ക്ക് 699 കോടി രൂപയും മേഘാലയയ്ക്ക് 688 കോടി രൂപയും മണിപ്പൂരിന് 682 കോടി രൂപയും മിസോറമിന് 615 കോടി രൂപയും നാഗാലാൻഡിന് 524 കോടി രൂപയും ഗോവയ്ക്ക് 398 കോടി രൂപയും സിക്കിമിന് 365 കോടി രൂപയുമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.

വരാനിരിക്കുന്ന ഉത്സവ സീസൺ പരിഗണിച്ചും സംസ്ഥാനങ്ങളുടെ മൂലധന ചെലവുകൾക്ക് (Capital Expenditure) വേഗം കൂട്ടുന്നതിനും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക വിഭവങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര ഗവണ്മൻ്റ് ഈ തുക അനുവദിച്ചിരിക്കുന്നത്.

X
Top