Alt Image
ജിഎസ്ടി നിയമ ലംഘനങ്ങളിൽ പുതിയ നിർദേശം; വഴിയിൽ തടഞ്ഞ് പരിശോധന വേണ്ട, അറസ്റ്റ് വേണ്ട ◆ പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് ഡിസംബർ 31 വരെ നീട്ടി ◆ പെട്രോളിന്റെ വിൻഡ്ഫാൾ ടാക്സ് പൂജ്യമാക്കി കേന്ദ്രം; ഡീസൽ, വിമാന ഇന്ധന കയറ്റുമതി നികുതിയിൽ വർധനവ് ◆ വാണിജ്യ സിലിണ്ടറിന് 12.50 രൂപ വർധിപ്പിച്ചു ◆ ഇന്ത്യൻ നാവികസേനയ്ക്ക് 8 പുതിയ യുദ്ധക്കപ്പലുകൾ; 40,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ◆

യുപിഐ വഴിയുള്ള പണം കൈമാറ്റത്തിൽ ചരിത്ര കുതിപ്പ്

മുംബൈ: ഉത്സവ ആഘോഷത്തിനിടെ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവം ചരിത്രം തിരുത്തി. ഒക്ടോബറില്‍ യുപിഐ വഴിയുള്ള പണം കൈമാറ്റം ആദ്യമായി ദിവസം ശരാശരി ഒരു ലക്ഷം കോടി രൂപ പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ ദിവസവും ശരാശരി 1,01,707 കോടി രൂപ! ഒപ്പം പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് – ദിവസവും ശരാശരി 82.2 കോടി ഇടപാടുകള്‍. അതായത് ഓരോ സെക്കന്‍ഡിലും 9,500-ലധികം പേര്‍ യുപിഐയില്‍യില്‍ പണം അയച്ചു!

ഒരു മാസത്തെ കണക്ക് കേട്ടാല്‍ ഞെട്ടും. ഒക്ടോബറില്‍ മാത്രം 2,547 കോടി ഇടപാടുകള്‍ – കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 2,070 കോടിയേക്കാള്‍ 23% കൂടുതല്‍. മൊത്തം കൈമാറിയ പണമോ? 31.53 ലക്ഷം കോടിരൂപ! കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വളര്‍ച്ച. സെപ്റ്റംബറിലെ 29.37 ലക്ഷം കോടിയും ഓഗസ്റ്റിലെ 29.82 ലക്ഷം കോടിയും നിഷ്പ്രഭമാക്കിയാണ് ഒക്ടോബറിന്റെ കുതിപ്പ്. നവരാത്രി മുതല്‍ ദീപാവലി വരെയുള്ള ഷോപ്പിംഗ് ഭ്രാന്തും വമ്പന്‍ ഓണ്‍ലൈന്‍ സെയിലുകളും ആണ് ഈ കുതിപ്പിന് പിന്നില്‍.

എന്നാല്‍ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ ഒരു കൗതുകമുണ്ട്. ആളുകള്‍ ഇപ്പോള്‍ ചെറിയ പേയ്മെന്റിന് മാത്രമല്ല, വലിയ ഷോപ്പിംഗിനും യുപിഐയെ ആശ്രയിക്കുന്നു. അതുകൊണ്ടാണ് ഇടപാടുകളുടെ എണ്ണത്തേക്കാള്‍ വേഗത്തില്‍ പണത്തിന്റെ മൂല്യം കൂടുന്നത്, ശരാശരി ഇടപാട് തുക ഉയരുന്നു.

പക്ഷെ ഇതിനിടെ ഒരു ചര്‍ച്ചയും ചൂടുപിടിക്കുന്നു – ദീപാവലിക്ക് ശേഷം വലിയ മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് എംഡിആര്‍ നിരക്ക് ഏര്‍പ്പെടുത്തുമോ? വളര്‍ച്ചയ്‌ക്കൊപ്പം ഈ ഡിജിറ്റല്‍ വിപ്ലവം എങ്ങനെ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകും എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.

X
Top