ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ദേശീയ പാത നിര്മ്മാണ ചെലവ് വര്ദ്ധിപ്പിച്ച് റോഡ് മന്ത്രാലയം

ന്യൂഡല്‍ഹി: റോഡ് ഗതാഗത, ദേശീയ പാത മന്ത്രാലയം (എംഒആര്‍ടിഎച്ച്) ഈ വര്‍ഷം അവസാനത്തോടെ ബജറ്റ് വിഹിതത്തിന്റെ 91 ശതമാനം ചെലവഴിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള മന്ത്രാലയത്തിന്റെ മൊത്തം ബജറ്റ് വിഹിതം 2,58,606 കോടി രൂപയാണ്. ആദ്യ രണ്ട് മാസത്തില്‍ തന്നെ 60,000 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞു.

ദേശീയ പാത നിര്‍മ്മാണത്തിന്റെയും ഭൂമി ഏറ്റെടുക്കലിന്റെയും പ്രക്രിയ മന്ത്രാലയം ത്വരിതപ്പെടുത്തുകയാണെന്ന് വൃത്തങ്ങള്‍ അറിയിക്കുന്നു. മൊത്തം 170 ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുകയും ഏകദേശം 210 കോടി രൂപയുടെ നഷ്ടപരിഹാരം ഇതിനകം പ്രോസസ്സ് ചെയ്യുകയും ചെയ്തു. ത്വരിതഗതിയിലുള്ള ചെലവ് ചെയ്യല്‍, ഹൈവേ മേഖലയിലേയ്ക്ക് വന്‍ നിക്ഷേപം വരുന്നതിന്റെ സൂചനയാണ്.

ദേശീയ പാതകളുടെ നിര്‍മ്മാണം മെയ് മാസത്തില്‍ 10 ശതമാനം ഉയര്‍ന്നതായി മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.2022-23 കാലയളവിലെ 1307 കിലോമീറ്ററില്‍ നിന്നും ഈ വര്‍ഷത്തില്‍ 1465 കിലോമീറ്റര്‍ പൂര്‍ത്തിയായി.

മെയ് മാസത്തില്‍ ഏകദേശം 382 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മ്മാണ കരാറുകള്‍ നല്‍കി.

X
Top