വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

റെന്റോകിൽ പിസിഐ എൻവോകെയർ പെസ്റ്റ് കൺട്രോൾ സൊല്യൂഷന്സിനെ ഏറ്റെടുത്തു

ന്യൂഡൽഹി: പ്രമുഖ കീടനിയന്ത്രണ-ശുചിത്വ സേവന ദാതാക്കളായ റെന്റോകിൽ പിസിഐ, മുംബൈ ആസ്ഥാനമായുള്ള എൻവോകെയർ പെസ്റ്റ് കൺട്രോൾ സൊല്യൂഷൻസിനെ മാതൃ കമ്പനിയായ SILA-യിൽ നിന്നും ഏറ്റെടുത്തു.

ഈ ഏറ്റെടുക്കലിലൂടെ, റെന്റോകിൽ പിസിഐ പെസ്റ്റ് മാനേജ്മെന്റ് രംഗത്തെ ഉപഭോക്തൃ വ്യാപനം വിപുലീകരിക്കുകയാണ്. ഏറ്റെടുക്കലിന്റെ ഫലമായി കോർപ്പറേറ്റ്, ഫെസിലിറ്റി മാനേജ്‌മെന്റ്, കൺസ്ട്രക്ഷൻ മേഖലകളിലെ മുൻനിര കമ്പനികളെ ഉപഭോക്താക്കളായി ചേർത്ത് റെന്റോകിൽ പിസിഐ ഇന്ത്യൻ കീട നിയന്ത്രണ വിപണിയിൽ അതിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും.

ഈ ഏറ്റെടുക്കലിലൂടെ, പെസ്റ്റ് & ഹൈജീനിൽ മൂലധനം വിന്യസിക്കാനും ഗുണനിലവാരമുള്ള ബിസിനസുകൾ സ്വന്തമാക്കാനുമുള്ള സന്നദ്ധത RPCI പ്രകടമാക്കുന്നു.

റെന്റോകിൽ പിസിഐയുടെ എംഡി ഡേവിഡ് ലൂയിസ് പറഞ്ഞു, “എൻവോകെയർ പെസ്റ്റ് കൺട്രോൾ സൊല്യൂഷൻസ് റെന്റോകിൽ പിസിഐയുടെ അതിവേഗം വളരുന്ന സംയോജിത കീട നിയന്ത്രണ സേവനങ്ങൾ വിപുലീകരിക്കാൻ സഹായിക്കും.

കൂടാതെ, ഇന്ത്യയിലെ ഏറ്റവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ കീടനിയന്ത്രണ കമ്പനിയായി തുടരുക എന്ന റെന്റോകിൽ പിസിഐയുടെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്ന പരിസ്ഥിതി സൗഹൃദ പെസ്റ്റ് മാനേജ്മെന്റ് സൊല്യൂഷനുകളിൽ എൻവോകെയർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.”

സിലയുടെ സഹസ്ഥാപകനും എംഡിയുമായ രുഷഭ് വോറ പറഞ്ഞു, “കഴിഞ്ഞ 6 വർഷമായി, ബിസിനസ്സ് നിലത്തുറപ്പിക്കുന്നതിന് എൻവോകെയർ മാനേജ്‌മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഞങ്ങൾ ആസ്വദിച്ചു. ഞങ്ങളുടെ പ്രധാന ബിസിനസുകളുടെ ജൈവികവും അജൈവവുമായ വളർച്ചയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും. പെസ്റ്റ് കൺട്രോൾ രംഗത്തെ മുൻ നിറക്കാരായ റെന്റോകിൽ പിസിഐയുടെ പുതിയ ഉടമയ്ക്ക് കീഴിൽ എൻവോകെയർ ടീം മികവ് തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”

“റെന്റോകിൽ പിസിഐയുടെ ആഗോള വ്യാപ്തിയും വൈദഗ്ധ്യവും നിലവിലുള്ളതും ഭാവിയിൽ വരുന്നതുമായ ഉപഭോക്താക്കൾക്ക് പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും കൊണ്ടുവരും. ഈ ഏറ്റെടുക്കൽ കീട നിയന്ത്രണ സേവന മേഖലയിലെ ഉപഭോക്താക്കളുമായി ദീർഘകാല ഇടപഴകലുകൾ സുഗമമാക്കും. സജ്ജീകരണത്തിൽ നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ SILA ടീമിന് നന്ദി പറയുന്നു. ഞങ്ങളുടെ യാത്രയുടെ അടുത്ത ഘട്ടത്തിനായി ഞങ്ങൾ തയ്യാറെടുക്കുന്നു.” എൻവോകെയർ പെസ്റ്റ് കൺട്രോൾ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ദിലീപ് മുർകുട്ടെ പറഞ്ഞു.

X
Top