കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവിന് അംഗീകാരംഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴിപാചക വാതക പ്രതിസന്ധി: പകരം ഇന്ധനമായി എഥനോൾ ഉപയോഗം പരിഗണിക്കാൻ കേന്ദ്രംകൊച്ചി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‍ലൈൻ വരുന്നു; കന്യാകുമാരി വഴി ആകെ ദൂരം 425 കിലോമീറ്റർഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുതിച്ചുചാട്ടം

റിലയൻസ് ഇൻഡസ്ട്രീസ് ഐസ്ക്രീം വിപണിയിലേക്ക്

ദില്ലി: ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്പ-കോളയെ വീണ്ടും വിപണിയിലേക്ക് എത്തിച്ച റിലയൻസ് പുതിയതായി ചുവടുറപ്പിക്കുന്നത് ഐസ് ക്രീം വിപണിയിലാണ്.

വിപണിയിലെ മല്ലന്മാരായ അമുൽ, മദർ ഡയറി തുടങ്ങിയ പാലുൽപ്പന്ന ബ്രാൻഡുകളുമായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് മത്സരിക്കും.

മുകേഷ്-അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ നിന്ന് ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന് കീഴിൽ ഐസ്ക്രീം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ പദ്ധതിയിടുന്നത്.

അമുൽ, മദർ ഡയറി തുടങ്ങിയ ഡയറി ബ്രാൻഡുകളുമായി നേരിട്ട് മത്സരിക്കാനാണ് റിലയൻസ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി, ചില പ്രധാന ഏറ്റെടുക്കലുകൾ നടത്താനും കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട് ഉണ്ട്.

X
Top